Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരളം ശരിയായ...

കേരളം ശരിയായ നവോത്ഥാനം നേടിയിട്ടില്ല -സണ്ണി എം. കപ്പിക്കാട്​

text_fields
bookmark_border
കേരളം ശരിയായ നവോത്ഥാനം നേടിയിട്ടില്ല -സണ്ണി എം. കപ്പിക്കാട്​
cancel
camera_alt????? ??. ????????????

മനാമ: പറയുംപോലുള്ള സാമൂഹിക നവോത്ഥാനം കേരളം ഒരിക്കലും കൈവരിച്ചിട്ടില്ലെന്ന്​ പ്രമുഖ ചിന്തകനും ആക്​ടിവി സ്​റ്റുമായ സണ്ണി എം കപ്പിക്കാട്​ പറഞ്ഞു. സാമൂഹിക നവോത്ഥാനം കൈവരിച്ചുവെന്ന്​ പറയുന്നവരോട്​ ചോദിക്കാനുള്ള ത്​ എന്തു​െകാണ്ട്​ ജാതി മിശ്രിത വിവാഹങ്ങൾ വ്യാപകമാകുന്നില്ല എന്നതാണ്​. വനിതകൾക്ക്​ ആവശ്യമായ സ്വാത​ന്ത്ര്യവ ും സാമൂഹിക പരിഗണനയും ഇനിയും ലഭിക്കാത്തതി​​െൻറ കാരണമെന്താണ്​. ജാതിയെ കുറിച്ച്​ പതിറ്റാണ്ടുകളായി ഒളിച്ചുകളി നടത്തുകയായിരുന്ന സമൂഹമാണ്​ മലയാളികളുടെത്​. പരസ്യമായ ജാതി വിവേചനം വ്യാപകമായില്ല. എങ്കിലും മനസിനകത്ത്​ ജാതി വേർതിരിവ്​​ ബഹുഭൂരിപക്ഷവും കൊണ്ടുനടക്കുന്നുണ്ട്​.

നവോത്ഥാന മൂല്ല്യങ്ങൾക്ക്​ യഥാർഥ പിന്തുണ കിട്ടാതിരുന്ന സ്ഥലമാണ്​ കേരളം. നാം യഥാർത്ഥത്തിൽ പുരോഗമന പാതയിൽ എവിടെവരെ എത്തി എന്ന്​ ചോദിക്കാനുള്ള അവസരംപോലും നിഷേധിച്ച അവസ്ഥയാണ്​. നവോത്ഥാന ഘടകങ്ങളെ മാനിക്കാത്ത നാട്​ എന്നുതന്നെ പറയാം. രാഷ്​ട്രീയ, സാംസ്​ക്കാരിക, സാമൂഹിക രംഗങ്ങളിൽ പാർശ്വവത്​ക്കരിക്കപ്പെട്ടവരെ കൂടി കൈപിടിച്ച്​ മുന്നോട്ട്​ വരു​േമ്പാൾ മാത്രമായിരിക്കും ഒരു സമൂഹത്തി​​െൻറ യാഥാർഥ നവോത്ഥാന ലക്ഷ്യം സാധൂകരിക്കപ്പെടുക. കേരളത്തിൽ അടുത്തിടെയായി ചില പോസിറ്റീവ്​ വശം ഉണ്ടായിട്ടുണ്ട്​. കേരളത്തിൽ ദലിതുകളുടെയും ആദിവാസികളുടെയും വിഷയങ്ങൾ ചർച്ച ​െചയ്യുന്ന അന്തരീക്ഷം സാമൂഹിക മാധ്യമങ്ങൾ വഴി സാധ്യമായിരിക്കുന്നു. ജാതി, ലിംഗനീതി, അംബേദ്​കർ ആശയം എന്നിവ പോസിറ്റീവായി ചർച്ച ചെയ്യുന്നുണ്ട്​. മുഖ്യധാര മാധ്യമങ്ങൾ ഇൗ വിഷയത്തിൽ ഇനിയും പുരോഗമനപരമായ രീതിയിലേക്ക്​ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങൾ ഇക്കാര്യത്തിൽ ചെയ്യുന്ന പങ്ക്​ വലുതാണ്​.

സാമൂഹികമായ നിരവധി പിന്നാക്കാവസ്ഥകൾ ചർച്ച ചെയ്യുവാൻ സാമൂഹിക മാധ്യമങ്ങളുടെ തലം ഗുണകരമായി മാറുന്നുണ്ട്​. പാർശ്വവത്​ക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുന്നിലേക്ക്​ എത്തിക്കാൻ ചർച്ചകൾ കാരണമാകുന്നുണ്ട്​. കേരളം ദലിത്​, ആദിവാസി വിഭാഗങ്ങളുടെ നേർക്ക്​ കുറച്ചുകൂടി കണ്ണും കാതും നൽകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദലിതരുടെ വിഷയങ്ങൾ ദലിതരുടെ മാത്രം വിഷയങ്ങളായി പരിഗണിക്കപ്പെടുന്നു. ദലിതരായ നേതാക്കളെ ചാനലുകൾ ചർച്ചക്ക്​ വിളിക്കുന്നതുപോലും ദലിത്​ പ്രശ്​നങ്ങൾ വാർത്തയാകുന്ന സാഹചര്യത്തിൽ മാത്രമാണ്​. പൊതുവിഷയങ്ങളിൽ ദലിതരുടെ അഭിപ്രായം തേടാത്തതി​​െൻറ കാരണം ഇനിയും മനസിലായിട്ടില്ല. പൊതു വിഷയങ്ങളിൽ ഇന്നുവരെ ഒരു മുഖ്യധാര മാധ്യമ പ്രവർത്തകരും ദലിത്​ ആദിവാസി നേതാക്കളോട്​ അഭിപ്രായം ചോദിക്കുന്നില്ല. ബോധപൂർവ്വമായി സംഭവിക്കുന്നതല്ല ഇത്​. ആദിവാസി, ദലിത്​ സമൂഹം നേരിടുന്ന വിവേചനങ്ങളുടെ ഉദാഹരണമാണിതെന്നും സണ്ണി എം. കപ്പിക്കാട്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssunny kappikad
News Summary - sunny kappikad- bahrain-gulf news
Next Story