സുന്നി മജ്ലിസ് ഉളിയിൽ ബഹ്റൈൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
text_fieldsസുന്നി മജ്ലിസ് ഉളിയിൽ കമ്മിറ്റി ഭാരവാഹികൾ
മനാമ: ഉളിയിൽ സുന്നി മജ്ലിസ് ബഹ്റൈൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ മജ്ലിസ് വൈസ് പ്രസിഡന്റും സമസ്ത ജില്ല മുശാവറ മെംബറുമായ അഷ്റഫ് സഖാഫി കാടാച്ചിറ പുനഃസംഘടനക്ക് നേതൃത്വം നൽകി. കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് മജ്ലിസ് വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്നു അദ്ദേഹം പറഞ്ഞു.
ഗുദൈബിയ സുന്നി സെന്ററിൽ ചേർന്ന യോഗത്തിൽ മുസ്തഫ ഹാജി കണ്ണപുരം അധ്യക്ഷത വഹിച്ചു. അഷ്റഫ് സഖാഫി കാടാച്ചിറ ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് സഖാഫി ഉളിക്കൽ സ്വാഗതവും അഷ്റഫ് നാറാത്ത് നന്ദിയും പറഞ്ഞു. റുഫൈദ് പേരാവൂർ, അബ്ദുൽ കരീം പയത്തൊടി തുടങ്ങിയവർ നേതൃത്വം നൽകി.
ഭാരവാഹികൾ: പ്രസിഡന്റ്-മുസ്തഫ ഹാജി, വർക്കിങ് പ്രസിഡന്റ്-റുഫൈദ് പേരാവൂർ, വൈസ് പ്രസിഡന്റുമാർ-ഉസ്മാൻ സഖാഫി ആലക്കോട്, മമ്മൂട്ടി മുസ്ലിയാർ വയനാട് ,ഫക്രുദ്ദീൻ കാഞ്ഞങ്ങാട്, സഫ്വാൻ സഖാഫി മാങ്കടവ്. ജനറൽ സെക്രട്ടറി- മുഹമ്മദ് സഖാഫി ഉളിക്കൽ,ജോ സെക്രട്ടറി-അശ്റഫ് നാറാത്ത്, നൗഫൽ പട്ടുവം, സലീം കൂത്തുപറമ്പ്, റിയാസ് ചിറക്കര, റഷീദ് പുന്നാട്, അഷ്റഫ് വളപട്ടണം, ഫിനാൻസ്-അബൂബക്കർ സഖാഫി നുച്യാട്. എക്സിക്യൂട്ടിവ്: സിയാദ് വളപട്ടണം, നാസർ കയനി, ഫാറൂഖ് മുണ്ടേരി, ഷംസു മാമ്പ, ഷാനിദ് തലശ്ശേരി, സമീർ പാലോട്ട് പള്ളി, ഷിനോജ് ശിവപുരം, മിദ്ലാജ് പടിക്കച്ചാൽ, നൗഷാദ് നടുവനാട്, ശഹീർ ഉളിക്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

