ബലിപെരുന്നാൾ നമസ്കാരസ്ഥലങ്ങൾ പ്രഖ്യാപിച്ച് സുന്നി എൻഡോവ്മെന്റ്
text_fieldsമനാമ: ബലിപെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സുന്നി എൻഡോവ്മെന്റ് കൗൺസിൽ ചെയർമാൻ ഡോ. ശൈഖ് റാശിദ് ബിൻ മുഹമ്മദ് ബിൻ ഫുതൈസ് അൽ ഹജേരി അറിയിച്ചു. ജൂൺ ആറ് വെള്ളിയാഴ്ച രാവിലെ അഞ്ചിന് ഔദ്യോഗിക പള്ളികളിലും നിയുക്ത തുറന്ന പ്രാർഥന മേഖലകളിലും ഈദ് നമസ്കാരം നടക്കും.
പ്രധാന പ്രാർഥന കേന്ദ്രങ്ങൾ
- കിഴക്കൻ ഹിദ്ദ് (ഹായ് അൽ ജുലയ്യ)
(അൽ നൂർ പ്രാർഥന മേഖല (കൂഹെജി), ഫാത്തിമ ബിൻത് ഫഹദ് അൽ മുസല്ലം പള്ളി, അഹ്മദ് അബ്ദുല്ല അൽ ഖാജ പള്ളി, മുഹമ്മദ് ബിൻ മുഹമ്മദ് അഹ്മദി പള്ളി എന്നിവ അടച്ചിടും)
ഹിദ്ദ് (ബ്ലോക്ക് 111)
(പ്രിൻസ് ഖലീഫ ബിൻ സൽമാൻ പാർക്ക് പള്ളി അടച്ചിടും)
ദിയാർ അൽ മുഹറഖ് (സൂഖ് അൽ ബരാഹയിലെ തെക്കൻ പാർക്കിങ് ഏരിയ)
സൂഖ് അൽ ബരാഹ പള്ളി അടച്ചിടും.
- മുഹറഖ് (മുഹറഖ് സെമിത്തേരിക്ക് സമീപം) പ്രാർഥന മേഖല:
(ഹമദ് ബിൻ അലി കാനൂ പള്ളി, അൽ ഗാവി പള്ളി, ബുസൈത്തീനിലെ ദാബിയ്യ ബിൻത് റാശിദ് പള്ളി, ദോഹത്ത് അറാദിലെ ഇബ്രാഹീം ബിൻ മുഹമ്മദ് അൽ മഹ്മീദ് പള്ളി എന്നിവ അടച്ചിടും)
- ബുസൈത്തീൻ (സാഹിൽ അൽ സയ) പ്രാർഥന മേഖല:
(ഉമ്മഹാത്തുൽ മുഅ്മിനീൻ പള്ളി -മുഹറഖ് മുനിസിപ്പാലിറ്റിക്ക് സമീപം- അടച്ചിടും)
- സൽമാനിയ പ്രാർഥന മേഖല:
(ചുറ്റുമുള്ള ഒരു പള്ളിയും അടച്ചിടില്ല)
വടക്കൻ റിഫ (അൽ എസ്ിഖാൽ വാക്ക്വേക്ക് സമീപം)
- കിഴക്കൻ റിഫ (റിഫ ഫോർട്ട്) പ്രാർഥന മേഖല:
(അൽ ഖൽഅ പള്ളി, ശൈഖ ലുൽവ ബിൻത് ഫാരിസ് അൽ ഖലീഫ പള്ളി, ശൈഖ് സൽമാൻ പള്ളി (റിഫ മാർക്കറ്റ്), അബ്ദുല്ല ബിൻ അഹ്മദ് ബിൻ ഖലീഫ അൽ ഗതം പള്ളി എന്നിവ അടച്ചിടും.)
- ഹാജിയാത്ത് (റോഡ് 2930, ബ്ലോക്ക് 929) പ്രാർഥന മേഖല:
(ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ പള്ളി അടച്ചിടും)
ഹാജിയാത്ത് (മെഗാ മാർട്ട് പാർക്കിങ് ഏരിയ, റോഡ് 3918, ബ്ലോക്ക് 939) പ്രാർഥന മേഖല:
(ചുറ്റുമുള്ള ഒരു പള്ളിയും അടച്ചിടില്ല)
- അസ്കർ (ഹെറിറ്റേജ് വില്ലേജ്) പ്രാർഥന മേഖല:
(ചുറ്റുമുള്ള ഒരു പള്ളിയും അടച്ചിടില്ല)
- സല്ലാഖ് (തംകീൻ യൂത്ത് സെന്റർ സ്ക്വയർ) പ്രാർഥന മേഖല:
(ചുറ്റുമുള്ള ഒരു പള്ളിയും അടച്ചിടില്ല)
ഹമദ് ടൗൺ (റൗണ്ട് എബൗട്ട് 17, ഹമദ് കാനൂ ഹെൽത്ത് സെന്ററിന് എതിർവശത്ത്) പ്രാർഥന മേഖല:
(സൈനാൽ പള്ളി, മുസാബ് ബിൻ ഉമൈർ പള്ളി, ഈസ മുഹമ്മദ് അലി പള്ളി, മുആവിയ ബിൻ അബീ സുഫിയാൻ പള്ളി എന്നിവ അടച്ചിടും)
- ഹാജിയാത്ത് (റോഡ് 2930, ബ്ലോക്ക് 929) പ്രാർഥന മേഖല:
(ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ പള്ളി അടച്ചിടും)
- ഹാജിയാത്ത് (മെഗാ മാർട്ട് പാർക്കിങ് ഏരിയ, റോഡ് 3918, ബ്ലോക്ക് 939) പ്രാർഥന മേഖല:
(ചുറ്റുമുള്ള ഒരു പള്ളിയും അടച്ചിടില്ല)
- അസ്കർ (ഹെറിറ്റേജ് വില്ലേജ്) പ്രാർഥന മേഖല:
(ചുറ്റുമുള്ള ഒരു പള്ളിയും അടച്ചിടില്ല)
- സല്ലാഖ് (തംകീൻ യൂത്ത് സെന്റർ സ്ക്വയർ) പ്രാർഥന മേഖല:
(ചുറ്റുമുള്ള ഒരു പള്ളിയും അടച്ചിടില്ല)
- ഹമദ് ടൗൺ (റൗണ്ട് എബൗട്ട് 17, ഹമദ് കാനൂ ഹെൽത്ത് സെന്ററിന് എതിർവശത്ത്) പ്രാർഥന മേഖല:
(സൈനാൽ പള്ളി, മുസാബ് ബിൻ ഉമൈർ പള്ളി, ഈസ മുഹമ്മദ് അലി പള്ളി, മുആവിയ ബിൻ അബീ സുഫിയാൻ പള്ളി എന്നിവ അടച്ചിടും)
- ഹമദ് ടൗൺ (റൗണ്ട്എബൗട്ട് 2ലെ യൂത്ത് സെന്റർ) പ്രാർഥന മേഖല:
(ഹമദ് ടൗൺ പള്ളി, റംല ബിൻത് അബീ സുഫിയാൻ പള്ളി എന്നിവ അടച്ചിടും)
- ബുദയ്യ പ്രാർഥന മേഖല:
(മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ മൂസ പള്ളി അടച്ചിടും)
- സൽമാൻ സിറ്റി (വടക്കൻ തീര സ്ക്വയർ, റോഡ് 8101, ബ്ലോക്ക് 581) പ്രാർഥന മേഖല:
(മുഹമ്മദ് അബ്ദുല്ല ബഹ്ലം ഭാര്യ ഫാത്തിമ അൽ ഖാജ പള്ളിയും സൽമാൻ സിറ്റി കബീന പള്ളികളും -നമ്പർ 1ഉം 3ഉം- അടച്ചിടും)
- ന്യൂ റാംലി ഹൗസിങ് പ്രാർഥന മേഖല:
(മോസ ബിൻത് അഹ്മദ് അൽ റുമൈഹി പള്ളി അടച്ചിടും)
എല്ലാ പ്രാർഥന സ്ഥലങ്ങളും പരവതാനികൾ, ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ശബ്ദ സംവിധാനങ്ങൾ, വെള്ളം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ഉപയോഗിച്ച് പൂർണമായും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ഉറപ്പാക്കിയിട്ടുണ്ട്. മെയിന്റനൻസ്, എൻജിനീയറിങ് വകുപ്പുകളിൽനിന്നുള്ള പരിശോധന സംഘങ്ങൾ വിശ്വാസികളുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കാനും പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

