സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫി നവംബർ 28ന്
text_fieldsസുനിൽ ജോർജ് മെമ്മോറിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് മുന്നോടിയായി
സംഘടിപ്പിച്ച ക്യാപ്റ്റൻസ് മീറ്റിൽ പങ്കെടുത്തവർ
മനാമ: സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫിയുടെ അഞ്ചാം സീസൺ നവംബർ 28 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്റൈനിൽ വച്ച് മരണപ്പെട്ട ക്രിക്കറ്റ് താരം സുനിൽ ജോർജിന്റെ സ്മരണയ്ക്കായി ബ്രോസ് ആൻഡ് ബ്രോസ് ബഡ്ഡീസ് ക്രിക്കറ്റ് ടീമാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഇതിന്റെ വിജയത്തിനായി തിരഞ്ഞെടുത്ത ടീമുകളുടെ ക്യാപ്റ്റൻസ് മീറ്റ് സെഹ്ലയിൽ വച്ച് നടന്നു.
ബഹ്റൈനിലെ ഏറ്റവും വലിയ ഏകദിന ടൂർണമെന്റാണ് സുനിൽ ജോർജ് മെമ്മോറിയൽ ടൂർണമെന്റ്. 103 ടീമുകൾ രജിസ്റ്റർ ചെയ്ത ടൂർണമെന്റിൽ 88 ടീമുകളെ തിരഞ്ഞെടുത്തു. 11 ഗ്രൂപ്പുകളിലായി ഗെയിമിന്റെ ആദ്യ റൗണ്ടുകൾ നടക്കും. 11 ഗ്രൂപ് ചാമ്പ്യന്മാരാണ് ട്രോഫിക്കായി മത്സരിക്കുന്നത്.
ബുസൈത്തീനിലെ 22 ഗ്രൗണ്ടുകളിലാണ് ഒരേ സമയം മത്സരം നടക്കുക. ടൂർണമെന്റിന്റെ വിജയത്തിനായി വിപുലമായ ഒരുക്കത്തിലാണ് സംഘാടകർ. 11 ഗ്രൂപ്പ് ചാമ്പ്യന്മാർക്കും ഫൈനൽ റൗണ്ടിലെ നാല് സ്ഥാനക്കാർക്കും ട്രോഫികൾ ലഭിക്കും. കൂടാതെ വ്യക്തിഗത നേട്ടങ്ങൾക്ക് പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരിക്കും. എല്ലാ ക്രിക്കറ്റ് പ്രേമികളെയും ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നു വെന്നു സഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അൻസാർ മുഹമ്മദ് എരമംഗലം ( 34 125 135), രാജേഷ് (3628 2962), അനീഷ്(3977 8420), ബഷീർ(3611 1298) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

