സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫി ഷൈൻ ഗ്രൂപ്പിന്
text_fieldsറണ്ണേഴ്സ്
മനാമ: ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ച് ബ്രോസ് ആൻഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫിയിൽ ഷഹീൻ ഗ്രൂപ് ചാമ്പ്യന്മാരായി. നന്മ കുട്ള ടീമിനാണ് രണ്ടാം സ്ഥാനം. ബുസൈതീനിലെ 8 ഗ്രൗണ്ടുകളിലായാണ് ടൂർണമെന്റിന്റെ അഞ്ചാം സീസൺ സംഘടിപ്പിച്ചത്. ഹലാത് സി.സി, ടാർഗറ്റ് സി.സി എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനക്കാരായി. ബഹ്റൈനിൽ മരിച്ച ക്രിക്കറ്റ് താരത്തിന്റെ സ്മരണക്കായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
88 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. വിന്നേഴ്സ് സി.സി, അമിഗോസ്, ചലഞ്ചേഴ്സ് ബഹ്റൈൻ, ബാലാജി ഇലവൻ, ബർജർ ബ്ലൂ, ഗ്ലാഡിയേറ്റേഴ്സ്, റൈസിങ് ബ്ലൂ ജിതാലി എന്നീ ടീമുകൾ ഗ്രൂപ് ചമ്പ്യന്മാരായി. വിജയികൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും സിനിഷ സായ്നാഥ് (എൻ.ഇ.സി മാർക്കറ്റിങ് മാനേജർ), നൗഷാദ് (ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഡയറക്ടർ), ബ്രോസ് & ബഡ്ഡീസ് ടീം ഭാരവാഹികൾ എന്നിവർ ചേർന്ന് നൽകി.
മാൻ ഓഫ് സീരീസ് -ആസിഫ് അലി (ഹലാത് സി.സി), ബെസ്റ്റ് ബാറ്റ്സ്മാൻ -വസന്ത് (നന്മ കുട്ള), ബെസ്റ്റ് ബൗളർ -അബ്ദുൽ ഹമീദ് (ഹലാത് സി.സി), മാൻ ഓഫ് ദി ഫൈനൽ സുഭാഷ് സരോജ് (ഷഹീൻ ഗ്രൂപ്) എന്നിവർ വ്യക്തിഗത നേട്ടങ്ങൾക്ക് അർഹരായി.
1500 കളിക്കാരെ ഉൾപ്പെടുത്തി ബഹ്റൈനിൽ നടത്തുന്ന ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റാണിത്. കഴിഞ്ഞ അഞ്ചുവർഷമായി ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിക്കുന്ന ബ്രോസ് ആൻഡ് ബഡ്ഡീസ് അംഗങ്ങളെ ഉപഹാരം നൽകി ആദരിച്ചു.
ടൂർണമെന്റിൽ സഹകരിച്ച എൻ.ഇ.സി, ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ, ബി.ടി.സി.ഒ എന്നിവരോടും ഗ്രൗണ്ട് നൽകി സഹകരിച്ച എല്ലാ ടീമുകളോടും ടൂർണമെന്റ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

