സുനിലിനെ വിദഗ്​ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയി

08:08 AM
17/04/2018

മനാമ: പാൻക്രിയാസ് രോഗബാധിതനായി സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സുനിലിനെ  വിദഗ്​ധ ചികിത്സക്കായി നാട്ടിലേക്ക്  കൊണ്ടുപോയി
ബഹ്​റൈനിൽ ഐ.ടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശി സുനിൽ കഴിഞ്ഞ ഒരു മാസത്തോളമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിസ്​തയിലായിരുന്നു. നഴ്‌സി​െന ഒപ്പം കൂട്ടിയാണ്​​ നാട്ടിലേക്ക് കൊണ്ടുപോയത്​ .ഐ.സി.ആർ എഫി​​​​െൻറ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ സാമൂഹിക പ്രവർത്തകാരായ സുധീർ തിരുനിലത്ത്, കെ.ടി സലിം എന്നിവർ ഇടപെട്ടാണ് ക്രമീകരണങ്ങൾ ചെയ്​തത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ചികിത്സക്കും, സുനിലിനും ബഹ്​റൈനിലുണ്ടായിരുന്ന കുടുംബത്തിനും നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ടിക്കറ്റിനുള്ള തുകയും കണ്ടെത്തിയത്. സുനിലിന്  നാല്​ വയസ്സുള്ള ഒരു ആൺ കുട്ടിയും ഒന്നര വയസ്സുള്ള പെൺ കുട്ടിയുമുണ്ട്​.  നാട്ടിലെത്തിയ അദ്ദേഹത്തെ  അമൃത ആശുപത്രിയിലേക്ക്​ മാറ്റി.

Loading...
COMMENTS