‘ഗൾഫ് മാധ്യമം’ വാർത്ത തുണയായി; സുന്ദരേശൻ കോടതിയിൽ പിഴയടച്ചു
text_fieldsമനാമ: 34 വർഷമായി നാട്ടിൽ പോകാതെ കഴിഞ്ഞ് ഒട്ടക ജീവിതം ഉൾപ്പെടെയുള്ള ദുരനുഭവങ്ങളിലൂടെ കടന്നുപോയ പത്തനംതിട്ട അടൂർ സ്വദേശി സുന്ദരേശൻ (56) കോടതിയിൽ പഴയ കേസുമായി ബന്ധപ്പെട്ട പിഴ അടച്ചു. ഇതിനായുള്ള തുക നൽകിയത് പ്രവാസലോകത്തെ മലയാളികളായിരുന്നു. കോടതിയുടെ പിഴയും അഭിഭാഷകെൻറ പ്രതിഫലവും ഉൾപ്പെടെ 442 ദിനാറാണ് കഴിഞ്ഞ ദിവസം നൽകിയത്. സുന്ദരേശന് എതിരെ സ്വദേശി വർഷങ്ങൾക്ക് മുമ്പ് നൽകിയ കേസ് അടുത്തിടെ കോടതി തള്ളിയിരുന്നു. എങ്കിലും യഥാസമയം കോടതികളിൽ എത്താത്തതിെൻറ പേരിലാണ് പിഴ അടക്കേണ്ടി വന്നത്.
മനാമ: മണലാരണ്യത്തിൽ ഒമ്പതുവർ
ഷത്തോളം വ്രണങ്ങളും പുഴുക്കളുമായി അലഞ്ഞുതിരിഞ്ഞുനടന്ന സുന്ദരേശനെ കൂട്ടിക്കൊണ്ടുവന്ന് സ്വന്തം മുറിയിൽ നാല് വർഷത്തോളം താമസിപ്പിച്ച സലാം മമ്പാട്ടുമൂലയെതേടി പ്രവാസ ലോകത്തിെൻറ അഭിനന്ദന പ്രവാഹം. സോറിയാസിസ് ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉള്ള സുന്ദേരശെനയും കൊണ്ട് ആശുപത്രികളും, അഭിഭാഷകെൻറ അടുത്തും കോടതി മുറികളും മാറി മാറി കയറിയിറങ്ങിയ സലാമിെൻറ പരിശ്രമങ്ങൾ പതിയെ ഫലം കണ്ടു. അതിനായി ആരുടെ സഹായം വാങ്ങാനും മനാമ സെൻട്രൽ മാർക്കറ്റിലെ ഇൗ ചെറുകിട പച്ചക്കറി വിൽപ്പനക്കാരൻ പോയില്ല. ഒടുവിൽ കോടതിയിൽ നൽകാനുളള തുകയുണ്ടാക്കാൻ താൻ വിചാരിച്ചാൽ കഴിയില്ല എന്ന് മനസിലാക്കിയപ്പോഴാണ് സലാം ‘ഗൾഫ് മാധ്യമ’ത്തിലേക്ക് സുന്ദരേശനെയും കൊണ്ട് കടന്നുവന്നത്.
ദിവസങ്ങൾക്ക് മുമ്പ് ‘ഗൾഫ് മാധ്യമ’ത്തിൽ കൂടിയാണ് സുന്ദേരശെൻറ കരളലിയിപ്പിക്കുന്ന ജീവിതകഥ പുറംലോകം അറിഞ്ഞത്. ഒരുകാലത്ത് നാട്ടിൽ എല്ലാവർക്കും വേണ്ടപ്പെട്ട സാമൂഹിക പ്രവർത്തകനും മികച്ച തുന്നൽക്കാരനുമായിരുന്നു സുന്ദരേശൻ. 20 ാം വയസിലാണ് ബഹ്റൈനിൽ എത്തിയത്. വന്നശേഷം ഏജൻറിെൻറ കൈയിൽ വിസയും മറ്റ് രേഖകളും നൽകി ആറുമാസം ജോലിക്കായി കാത്തിരുന്നു. ലഭിക്കാതെ വന്നപ്പോൾ മറ്റൊരു മലയാളിയുടെ തുന്നൽക്കടയിൽ ജോലിക്ക് പോയി. അയ്യാളുടെ വാക്ക് വിശ്വാസിച്ച് തുന്നൽക്കട ഏറ്റെടുത്തതാണ് ജീവിതം ഇരുളിലാകാൻ കാരണമായത്. കെട്ടിടം ഉടമ ഇൗ ഇടപാടിനെ കുറിച്ച് അറിയുന്നത് മാസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു. തുടർന്ന് ഉടമ മാസവാടക കാര്യമായി കൂട്ടിച്ചോദിച്ചപ്പോൾ, അതിന് തയ്യാറാകാതെ താൻ പണം കൊടുത്ത് വാങ്ങിയ സാധനങ്ങളുമായി കടയൊഴിഞ്ഞുവെന്നാണ് സുന്ദരേശൻ പറയുന്നത്. എന്നാൽ ഇതിനുശേഷം കെട്ടിട ഉടമ തെൻറ കടയിലെ സാധനങ്ങൾ മോഷ്ടിച്ചതായി കാട്ടി പരാതി നൽകുകയും തുടർന്ന് സുന്ദരേശന് യാത്രാവിലക്ക് വരികയും ചെയ്തു.
മനാമ: സുന്ദരേശൻ കോടതിയിൽ പിഴ അടച്ച് കഴിഞ്ഞതോടെ, അടുത്ത ദിവസം തന്നെ കോടതിയിൽ നിന്ന് യാത്രാവിലക്ക് നീക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കും എന്നറിയുന്നു. ഒൗട്ട്പാസ് ലഭിക്കുന്നതോടെ നാട്ടിലേക്ക് പോകാൻ വഴി തെളിയും. എന്നാൽ നാട്ടിലേക്ക് ചെല്ലുേമ്പാഴും സുന്ദരേശെൻറ മുന്നിൽ അനാഥത്വം ബാക്കിയാണ്. മാതാപിതാക്കൾ മരിച്ചു. സഹോദരങ്ങൾ ഉണ്ടെങ്കിലും അവരെല്ലാം നിർധനരാണ്. കുടുംബവീട്ടിൽ അനുജനും കുടുംബവുമാണുള്ളത്. അനുജൻ വർഷങ്ങൾക്ക് മുമ്പ് ജോലിക്കിടയിൽ ഷോക്കേറ്റ് രണ്ടാംനിലയിൽ വീണതിനെ തുടർന്ന് അതിെൻറ ബുദ്ധിമുട്ടുകളിലാണ് ഇപ്പോഴും. നാട്ടിൽ പോയാൽ സ്വന്തമായി ഒരു കൂരയാണ് സ്വപ്നം. പിന്നെ അസുഖം ചികിത്സിച്ച് മാറ്റണം. ആരോഗ്യം തിരിച്ചുകിട്ടിയാൽ ഒരു തുന്നൽക്കട ഇടണം. പക്ഷെ കൈയിൽ ഒരു രൂപ പോലുമില്ലാത്ത തനിക്ക് ഇതെല്ലാം ആഗ്രഹങ്ങൾ മാത്രമാണന്നും എങ്ങനെ സാധിക്കുമെന്ന് അറിയില്ലെന്നും സുന്ദരേശൻ പറയുന്നു.
അതേസമയം തെൻറ പാസ്പോർട്ടും വിസയും ബഹ്റൈനിൽ കൊണ്ടുവന്ന ഏജൻറിെൻറ കൈവശമായിരുന്നതിനാൽ അയ്യാളെ അന്വേഷിച്ചായിരുന്നു സുന്ദരേശെൻറ യാത്ര. ഇതിനിടയിൽ പല ജോലികളും ചെയ്തു. എന്നാൽ വിസയും രേഖകളും ഇല്ലാതെ ജോലി ചെയ്യുന്നതിനാൽ പലപ്പോഴും പ്രതിഫലം നാമമാത്രമായിരുന്നു ലഭിച്ചത്. നാട്ടിൽ നിന്നെത്തി രണ്ട് വർഷം കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു. 22 വർഷം കഴിഞ്ഞ് അമ്മ മരിച്ചു. അമ്മ മരിച്ചപ്പോൾ നാട്ടിൽ പോകാൻ ശ്രമിച്ചപ്പോഴാണ് യാത്രാവിലക്ക് ഉണ്ടെന്നും മുമ്പ് കെട്ടിട ഉടമ നൽകിയ പരാതിയാണ് അതിന് കാരണമെന്നും മനസിലായത്. 22850 ദിനാർ നഷ്ടപരിഹാരം നൽകിയാലെ യാത്രവിലക്ക് നീങ്ങൂവെന്ന് മനസിലായപ്പോൾ മാനസികമായ തളർച്ചയിലായി.

ഇതിനെ തുടർന്നാണ് ഉൾഗ്രാമങ്ങളിലേക്കും മരുഭൂമിയിലേക്കും പലായനം ചെയ്തത്. കുപ്പത്തൊട്ടിയിൽ നിന്ന് കൈയിട്ട് വാരിതിന്നും പൈപ്പ് വെള്ളം കുടിച്ചും ഖജുർ മരങ്ങളുടെ ചുവടെ കിടന്നുറങ്ങിയും കഴിഞ്ഞുകൂടി. അങ്ങനെ വർഷങ്ങളോളം ഒട്ടകത്തീറ്റ തിന്നും മണ്ണിലുറങ്ങിയും പ്രാകൃതനായി ജീവിച്ച ഇയ്യാളെ സലാംമമ്പാട്ടുമൂല എന്ന സാമൂഹിക പ്രവർത്തകനാണ് മരുഭൂമിയിൽ നിന്ന് രക്ഷപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
