സൺഡേ സ്കൂൾ ഗ്രാജ്വേഷൻ സെറിമണി
text_fieldsബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി സൺഡേ സ്കൂളിന്റെ ഗ്രാജ്വേഷൻ സെറിമണി
മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽനിന്നു വിജയിച്ച കുട്ടികൾക്കായുള്ള ഗ്രാജ്വേഷൻ സെറിമണി ഫാ. പി.കെ. ബാബു മെമ്മോറിയൽ ഹാളിൽ നടന്നു. സൺഡേ സ്കൂൾ പ്രസിഡന്റും ഇടവക വികാരിയുമായ ഫാ. ജോൺസ് ജോൺസന്റെ അധ്യക്ഷതയിൽ കൂടിയ ആഘോഷ പരിപാടിയിൽ ബഹ്റൈൻ സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് വികാരി റവ. അനൂപ് സാം മുഖ്യാതിഥിയായിരുന്നു. ഇടവക സെക്രട്ടറി ആൻസൺ ഐസക്, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ചാണ്ടി ജോഷ്വാ, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് റെയ്ച്ചൽ ജെയ്സൺ എന്നിവർ ഗ്രാജ്വേറ്റ് ചെയ്യപ്പെട്ട കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ആശംസകൾ അർപ്പിച്ചു.

