സൺടോപ് ഇടപ്പാളയം പെയിന്റിങ് കോമ്പറ്റിഷൻ സീസൺ 5 സമാപിച്ചു
text_fieldsഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ നടത്തിയ പെയിന്റിങ് മത്സരം
മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ നടത്തിയ പെയിന്റിങ് മത്സരം ശ്രദ്ധേയമായി. ഡിസംബർ ഒന്നിന് ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ കാമ്പസിൽ 600 ൽ പരം രജിസ്ട്രേഷനുകളിൽ കുട്ടികൾ മാറ്റുരച്ച മത്സരം നിറങ്ങൾ കൊണ്ട് മായാജാലം തീർത്തു. മത്സരാർഥികൾ അവരുടെ ഭാവനയെ അമൂല്യ സൃഷ്ടികളാക്കി മാറ്റി.
സബ്ജൂനിയർ വിഭാഗത്തിൽ നിള ബിമീഷ്, ഗിസല്ല ഗോഡ്വിൻ, റുമൈസ എന്നിവരും ജൂനിയർ വിഭാഗത്തിൽ അമേയ സുനീഷ്, എലീന പ്രസന്ന, ഒൻഡ്രില്ല ഡെയ്, സീനിയർ വിഭാഗത്തിൽ ശിൽപ സന്തോഷ്, മധുമിത നടരാജൻ, ഭവാനി വിവേക് എന്നിവരും യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ മുഖ്യാതിഥിയായ സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി രഘുനാഥ് സ്വാഗതവും പ്രസിഡന്റ് ഫൈസൽ ആനൊടിയിൽ അധ്യക്ഷതയും വഹിച്ചു.
ഇടപ്പാളയം രക്ഷാധികാരിയും പ്രോഗ്രാം ചീഫ് കോഓഡിനേറ്ററുമായ പാർവതി ദേവദാസ്, ഇടപ്പാളയം രക്ഷാധികാരിയും ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് അംഗവുമായ രാജേഷ് നമ്പ്യാർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. ചടങ്ങിന് ട്രഷറർ രാമചന്ദ്രൻ പോട്ടൂർ നന്ദി പറഞ്ഞു. മത്സരാർഥികൾ ഒന്നിനൊന്നു മികച്ച പ്രകടനം നടത്തിയത് വിധി നിർണയം ദുഷ്കരമായെന്ന് വിധികർത്താക്കളായ ജീന നിയാസ്, ദീപക്, നിജു എന്നിവർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഇടപ്പാളയം കേരളപ്പിറവി ഫോട്ടോ മത്സര വിജയി ഹെൻസ അയറിനുള്ള സമ്മാനവും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

