സമ്മർ ടോയ് ഫെസ്റ്റിവൽ; രണ്ടാം പതിപ്പിൽ എത്തിച്ചേർന്നത് 1.2 ലക്ഷം പേർ
text_fieldsമനാമ: ബഹ്റൈൻ സമ്മർ ടോയ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിൽ എത്തിച്ചേർന്നത് 1.2 ലക്ഷം പേരെന്ന് സംഘാടകർ. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) ബിയോൺ അൽ ദാന ആംഫി തിയേറ്ററുമായി സഹകരിച്ച് സഖിറിലെ എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. ആവേശം കൊണ്ടും ജനസാന്നിധ്യം കൊണ്ടും രാജ്യത്തെ ഏറ്റവും വലിയ കളിപ്പാട്ടമേളയാണ് ഇത്.
ഫെസ്റ്റിവലിൽ കളിപ്പാട്ടങ്ങളുടെ പ്രദർശനങ്ങളോടൊപ്പം അറബിക്, ഇംഗ്ലീഷ് നാടക പ്രകടനങ്ങൾ, ഗെയിമിങ് സോണുകൾ, ക്രിയേറ്റീവ് വർക്ക്ഷോപ്പുകൾ, ജനപ്രിയ കാർട്ടൂൺ കഥാപാത്രങ്ങൾക്കൊപ്പമുള്ള തത്സമയ മീറ്റ് ആൻഡ് ഗ്രീറ്റ് സെഷനുകൾ എന്നിവയുണ്ടായിരുന്നു. 23 വ്യത്യസ്‌ത കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി പ്രതിദിനം ഒമ്പത് ഷോകളായിരുന്നു സംഘടിപ്പിച്ചത്. വേനൽക്കാലത്ത് രാജ്യത്തിന്റെ ടൂറിസം ഓഫറുകൾ വൈവിധ്യവത്കരിക്കാനും ഗൾഫ് കുടുംബങ്ങൾക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കാനും ഫെസ്റ്റിവൽ സഹായിക്കുമെന്ന് ബി.ടി.ഇ.എ റിസോഴ്‌സ് ആൻഡ് പ്രോജക്ടുകൾക്കായുള്ള ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ദന അൽ സാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

