ജോയ് ആലുക്കാസിൽ 'സമ്മർ ഓഫ് ജോയ്' പ്രമോഷൻ തുടങ്ങി
text_fieldsജോയ് ആലുക്കാസ് ഷോറൂമിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ‘സമ്മർ ഓഫ് ജോയ്’ പ്രമോഷൻ ഉദ്ഘാടനം ചെയ്യുന്നു
ഭാഗ്യശാലികൾക്ക് 24 കാരറ്റിന്റെ 24 സ്വർണപ്പന്തുകൾ സമ്മാനം
മനാമ: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിൽ 24 കാരറ്റിന്റെ 24 സ്വർണപ്പന്തുകൾ സമ്മാനമായി നൽകുന്ന 'സമ്മർ ഓഫ് ജോയ്' പ്രമോഷൻ ആരംഭിച്ചു. ജോയ് ആലുക്കാസ് ഷോറൂമിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ഉദ്ഘാടനം നിർവഹിച്ചു. ജോയ് ആലുക്കാസ് ബഹ്റൈൻ റീജനൽ മാനേജർ സന്ദീപ് മേനോൻ, മറ്റു ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജോയ് ആലുക്കാസ് ഷോറൂമിൽനിന്ന് ചുരുങ്ങിയത് 50 ദിനാറിന് ആഭരണങ്ങൾ വാങ്ങുമ്പോൾ റാഫിൾ കൂപ്പൺ ലഭിക്കും. നറുക്കെടുപ്പിൽ വിജയികളാകുന്നവർക്ക് 24 കാരറ്റിന്റെ 24 സ്വർണപ്പന്തുകൾ സമ്മാനമായി ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ (ഇന്റർനാഷനൽ ഓപറേഷൻസ്) ജോൺ പോൾ ആലുക്കാസ് പറഞ്ഞു. സെപ്റ്റംബർ 11 വരെയാണ് ഈ ഓഫറിന്റെ കാലാവധി. ഇതിനു പുറമേ, 500 ദീനാറിന് ഡയമണ്ട്, പൊൽക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ 20 ദിനാറിന്റെ ഗിഫ്റ്റ് വൗച്ചറും 250 ദീനാറിന് ഡയമണ്ട്, പൊൽക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ 10 ദീനാറിന്റെ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി ലഭിക്കും.
ജൂലൈ 17 വരെയാണ് ഈ ഓഫർ. ആകർഷകമായ ആഭരണങ്ങളുടെ പ്രത്യേക ശേഖരവും ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. ഭാവിയിൽ മികച്ച ലാഭം കിട്ടുന്ന നിക്ഷേപമാക്കി സ്വർണത്തെ മാറ്റാൻ കഴിയുന്ന സമയംകൂടിയാണിതെന്ന് ജോൺ പോൾ ആലുക്കാസ് പറഞ്ഞു.

