വേനൽ അവസാനിക്കുന്നു; ഇനി ശരത്കാലം
text_fieldsമനാമ: രാജ്യത്തെ വേനൽക്കാലം അവസാനിച്ച് ശരത്കാലത്തിന് തുടക്കമായി. സെപ്റ്റംബർ 22ന് വൈകുന്നേരം 3.43ഓടെ ശരത്കാലത്തിന്റെ തുടക്കവും വേനൽക്കാലത്തിന്റെ അവസാനവുമെന്ന് ജ്യോതിശാസ്ത്രജ്ഞനായ മുഹമ്മദ് റെദ അൽ അസ്ഫൂർ പറഞ്ഞു.
ശരത്കാലത്തിന്റെ വരവറിയിച്ച് അന്തരീക്ഷ താപനില കുറഞ്ഞുതുടങ്ങി. ഇനി വരുന്ന 90 ദിവസങ്ങൾ പകലും രാത്രിയും രാജ്യത്ത് ഒരേ ദൈർഘ്യമായിരിക്കും. ബഹ്റൈനിൽ സെപ്റ്റംബർ 27ന് 5.28ന് സൂര്യോദയവും അന്ന് വൈകീട്ട് 5.28ന് സൂര്യാസ്തമയവും സംഭവിക്കും. ഈ ദിവസം, സൂര്യൻ കൃത്യമായി കിഴക്കും പടിഞ്ഞാറും പോയന്റുകളിൽ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും.
പകലും രാത്രിയും ഏതാണ്ട് ഒരേ ദൈർഘ്യമായിരിക്കും. അതോടെ രാജ്യം തണുത്ത കാലാവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങുമെന്നും മുഹമ്മദ് റെദ അൽ അസ്ഫൂർ പറഞ്ഞു. പൂർണമായും ശൈത്യത്തിലേക്ക് നീങ്ങുന്നതോടെ രാത്രികൾ ക്രമേണ പകലിനേക്കാൾ ദൈർഘമേറിയതായിത്തീരും. ഒക്ടോബർ പകുതി മുതൽ ഏപ്രിൽ പകുതിവരെ രാത്രി തണുപ്പ് കൂടും.

