സമ്മർ ഡിലൈറ്റ് സീസൺ -3 ആഗസ്റ്റ് 15 വരെ
text_fieldsമനാമ: ഫ്രൻണ്ടസ് സോഷ്യൽ അസോസിയേഷനും മലർവാടി ബാലസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർ ഡിലൈറ്റ് മൂന്നാം വർഷവും പുതുമയാർന്ന പരിപാടികളോടെ തുടരുന്നു. ഈ വർഷത്തെ അവധിക്കാല ക്യാമ്പിന് നാട്ടിൽ നിന്ന് വന്ന ട്രെയിനറും സിജി റിസോഴ്സ് പേഴ്സണുമായ ഫയാസ് ഹബീബ്, തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ആൻഡ് എജുക്കേഷനൽ റിസർച്ചിൽ മാസ്റ്റർ ട്രെയിനറായ അൻഷദ് കുന്നക്കാവ് എന്നിവർ നേതൃത്വം നൽകുന്നു. കൂടാതെ വിവിധ മേഖലയിൽ കഴിവ് തെളിയിച്ച ബഹ്റൈനിലെ പ്രമുഖരും വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
ടീം ബിൽഡിങ്, നാടൻ കളികൾ, പേപ്പർ ക്രാഫ്റ്റ്, നൃത്തം, പാട്ട്, കഥ, ടൈം മാനേജ്മെന്റ് സാമൂഹിക സേവനം, പ്രസംഗകല, യോഗ എന്നിങ്ങനെ വിവിധ മേഖലയിലെ അവതരണങ്ങളും പരിശീലങ്ങളുമായി ക്യാമ്പ് പുരോഗമിക്കുകയാണ്. ആഗസ്റ്റ് 15 വരെ നീളുന്ന ക്യാമ്പിൽ ഷബീഹ ടീച്ചർ, ഡോ. സഹ്ല എ.ആർ, ഫസീല ഹാരിസ്, റഷീദ ബദർ, ഫാത്തിമ സുനീറ, ഫാത്തിമ അജ്മൽ, ഉമ്മു സൽമ, മിന്നത് നൗഫൽ, ഹന്നത് നൗഫൽ, ഷഹന സവാദ്, നൗർ ഹമീദ് എന്നിവർ മെന്റർമാരാണ്.
മലർവാടി രക്ഷാധികാരി എം.എം. സുബൈർ, ആക്റ്റിങ് ജനറൽ സെക്രട്ടറി സജീബ്, ക്യാമ്പ് കൺവീനർ അനീസ് വി.കെ, മലർവാടി സെക്രട്ടറി റഷീദ സുബൈർ, വനിതവിഭാഗം പ്രസിഡന്റ് ലുബൈന ഷഫീഖ്, ഫാത്തിമ സ്വാലിഹ് എന്നിവരും കേമ്പിനാവശ്യമായ സഹായങ്ങൾ ചെയ്തുവരുന്നു. വിശദ വിവരങ്ങൾക്ക് 3959 3782 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
