സമ്മർ ഡിലേറ്റ് സീസൺ 3 പാരന്റിങ് ക്ലാസ്
text_fieldsആർട്ട് ഓഫ് പാരന്റിങ് സെഷനിൽ ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എം. സുബൈർ സംസാരിക്കുന്നു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനും മലർവാടി ബാലസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർ ഡിലേറ്റ് സീസൺ -3 യുടെ ഭാഗമായി ആർട്ട് ഓഫ് പാരന്റിങ് എന്ന പേരിൽ പാരന്റിങ് സെഷൻ നടത്തി. വെസ്റ്റ് റിഫയിലെ ദിശ സെന്ററിൽ നടത്തിയ പരിപാടിയിൽ നാട്ടിൽ നിന്നെത്തിയ ട്രെയിനറും സിജി റിസോഴ്സ് പേഴ്സനുമായ ഫയാസ് ഹബീബ്, തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ആൻഡ് എജുക്കേഷനൽ റിസർച് മാസ്റ്റർ ട്രെയിനറായ അൻഷദ് കുന്നക്കാവ് എന്നിവർ ക്ലാസെടുത്തു. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ഇടപഴകലുകളും കുട്ടികളോടുള്ള സമീപനവും എങ്ങനെയാകണമെന്നും വിശദമായി സദസ്സിനെ ബോധ്യപ്പെടുത്തി.
രക്ഷിതാക്കളുടെ വാശികൾ അടിച്ചേൽപിക്കുന്നതിനുപകരം അവരെ കേൾക്കുവാനുള്ള മനസ്ഥിതി കൈവരിക്കേണ്ടതുണ്ടെന്നും അവരുടെ നല്ലൊരു സുഹൃത്തായി മാറാൻ രക്ഷിതാക്കൾ ശ്രദ്ധ ചെലുത്തണമെന്നും പറഞ്ഞു. ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എം. സുബൈർ അധ്യക്ഷത വഹിച്ചു. അനീസ് സ്വാഗതവും മലർവാടി കേന്ദ്ര കൺവീനർ റഷീദ സുബൈർ നന്ദിയും പറഞ്ഞു. ഷബീഹ ഫൈസൽ പരിപാടി നിയന്ത്രിച്ചു. റയ്യാൻ സക്കരിയ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. ഫ്രൻഡ്സ് ആക്റ്റിങ് സെക്രട്ടറി സജീബ്, ലൂന ഷഫീഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

