സമ്മർ കപ്പ് ക്രിക്കറ്റ്: റെഡ് ലയൺസ് ചാമ്പ്യന്മാർ
text_fieldsസമ്മർ കപ്പ് ക്രിക്കറ്റ് ചാമ്പ്യൻമാരായ റെഡ് ലയൺസ് ടീം
മനാമ: ബഹ്റൈൻ ഷാർക്സ് ക്രിക്കറ്റ് ക്ലബ് നടത്തിയ സമ്മർകപ്പ് 2023 സീസൺ 2 ക്രിക്കറ്റ് ടൂർണമെന്റിൽ ഖമ്മിസ് റെഡ് ലയൺസ് ചാമ്പ്യന്മാരായി. ഫൈനലിൽ, ഡെസേട്ട് വാരിയേഴ്സിനെ ആറു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ലയൺസിനുവേണ്ടി ബാറ്റിങ്ങിൽ സേതുനാഥ് മികച്ച പ്രകടനം നടത്തിയപ്പോൾ ബൗളിങ്ങിൽ തിളങ്ങിയ രാജാ മാൻ ഓഫ് ദ മാച്ച് അവാർഡ് നേടി. കോഓഡിനേറ്റേഴ്സായ രംഗയും അഡ്മറിനും ചേർന്ന് ചാമ്പ്യൻസ് ട്രോഫിയും കാഷ് പ്രൈസും വിജയികളായ ലയൺസിന് കൈമാറി. സ്കോർ: വാരിയേഴ്സ് 66/8 (10 ഓവർ), ലയൺസ് -69 /4 (8 ഓവർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

