സമ്മർ കപ്പ് 2023 ക്രിക്കറ്റ്: ടൈഫൂൺ സി.സി ജേതാക്കൾ
text_fieldsജേതാക്കളായ ടൈഫൂൺ സി.സി
മനാമ: എം.എൻ.എസ് സ്പോർട്സ് സംഘടിപ്പിച്ച സമ്മർ കപ്പ് 2023 ക്രിക്കറ്റ് ടൂർണമെന്റിൽ ടൈഫൂൺ സി.സി ജേതാക്കളായി.
ഫൈനലിൽ എ.സി.ടി ബഹ്റൈൻ ക്രിക്കറ്റ് ക്ലബിനെ 68 റൺസിനു പരാജയപ്പെടുത്തിയാണ് ടൈഫൂൺ ജേതാക്കളായത്. ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടങ്ങിയ ടൈഫൂൺ ക്യാപ്റ്റൻ നസീം നേടിയ 60 റൺസിന്റെ പിൻബലത്തിൽ 8 ഓവറിൽ 102 റൺസ് എന്ന കൂറ്റൻ സ്കോർ നേടി. പിന്തുടർന്ന എ.സി.ടിക്ക് 34 റൺസ് എടുക്കുന്നതിനിടയിൽ 10 വിക്കറ്റുകൾ നഷ്ടമായി. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാനായി ടൈഫൂൺ സി.സിയിലെ നസീമിനെയും മികച്ച ബൗളറായി രഘുവീറിനെയും തിരഞ്ഞെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

