Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൾട്ടിമീഡിയ ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികൾക്ക് ആപത്ത് -ഡോ. ഹംദുല്ല

text_fields
bookmark_border
മൾട്ടിമീഡിയ ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികൾക്ക് ആപത്ത് -ഡോ. ഹംദുല്ല
cancel
camera_alt

റയ്യാൻ സെന്‍റർ സംഘടിപ്പിക്കുന്ന സമ്മർ ക്ലാസ്

മനാമ: സ്മാർട്ട് ഫോണുകൾ, ടാബ്ലെറ്റ് തുടങ്ങിയ ഡിജിറ്റൽ മൾട്ടിമീഡിയ ഉപകരണങ്ങൾ അമിതമായി ഉപയോഗിക്കുകവഴി കുട്ടികളിൽ പല ആരോഗ്യ പ്രശ്നങ്ങളും ഉടലെടുക്കുന്നതായി നേത്രരോഗ വിദഗ്ധനും അൽഹിലാൽ ഹോസ്പിറ്റലിലെ ഡോക്ടറുമായ ഹംദുല്ല തങ്ങൾ അഭിപ്രായപ്പെട്ടു. റയ്യാൻ സെന്‍റർ സമ്മർ ക്ലാസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.ഡിജിറ്റൽ ഉപകരണങ്ങളിൽനിന്നുള്ള നീലവെളിച്ചവുമായി അമിത സമ്പർക്കം പുലർത്തുന്നത് കുട്ടികളുടെ കാഴ്ചയെ പ്രതികൂലമായി ബാധിക്കും കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം, ഭാവ വ്യത്യാസം, മയോപിയ (സമീപദൃഷ്ടി), മങ്ങിയ കാഴ്ച എന്നിവ സാധാരണ കണ്ടുവരുന്ന നേത്രരോഗങ്ങളാണ്. റയ്യാൻ ചെയർമാൻ വി.പി. അബ്ദുൽ റസാഖ് ഡോക്ടർക്ക് മെമന്റോ നൽകി. ബിനു ഇസ്മായിൽ, ഫക്രുദ്ദീൻ, സുആദ്, അബ്ദുൽ ലത്തീഫ് ആലിയമ്പത്ത്, സമീർ ഫാറൂഖി എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Summer class organized by Ryan Center
Next Story