സമ്മർ ക്യാമ്പ് സമാപിച്ചു
text_fieldsസെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന സമ്മർ ക്യാമ്പിെന്റ സമാപനം
മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ 'ഹൂ ആം ഐ 22'എന്ന പ്രമേയത്തിൽ നടത്തിവന്ന സമ്മർ ക്യാമ്പ് സമാപിച്ചു. ന്യൂ ഇന്ത്യൻ സ്കൂൾ ചെയർമാൻ ടി. ഡാൻ ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ. പോൾ മാത്യൂ അധ്യക്ഷത വഹിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സമ്മർ ക്യാമ്പ് ഡയറക്ടർ ഡീക്കൻ ജെറിൻ പി. ജോണിന് ഉപഹാരം നൽകി.
സഹ വികാരി ഫാ. സുനിൽ കുര്യൻ ബേബി, ട്രസ്റ്റി സാമുവേൽ പൗലോസ്, ആക്ടിങ് സെക്രട്ടറി ജോയൽ സാം ബാബു എന്നിവർ സംസാരിച്ചു. സൂപ്പർവൈസർ റെയ്ച്ചൽ മാത്യു ക്യാമ്പിെന്റ റിപ്പോർട്ട് അവതരിപ്പിച്ചു. കോഓഡിനേറ്റർ സന്തോഷ് മാത്യു സ്വാഗതവും ബോണി മുളപ്പാംപള്ളിൽ നന്ദിയും പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി.

