സാംസ്​കാരിക- വൈജ്ഞാനിക പരിപാടികളോടെ ആർ.എ.പി സമ്മര്‍ ക്യാമ്പ്​ സമാപിച്ചു

10:26 AM
10/08/2018

മനാമ: സാംസ്​കാരിക-വൈജ്ഞാനിക പരിപാടികളോടെ 10 ാമത് റോയല്‍ പൊലീസ് അക്കാദമി സമ്മര്‍ ക്യാമ്പിന്  സമാപനമായി.‘തംകീന്‍’ തൊഴില്‍ ഫണ്ടുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു. ബോധവല്‍ക്കരണ പരിപാടികള്‍, വൈജ്ഞാനിക സെഷനുകള്‍, മല്‍സരങ്ങള്‍, ഉല്ലാസ പരിപാടികള്‍ തുടങ്ങിയവ ഇതില്‍ ഒരുക്കിയിരുന്നു. ദേശീയ ബോധം വളര്‍ത്തുന്നതിനും, ബഹ്റൈന്‍ ഇസ്​ലാമിക പാരമ്പര്യവും മൂല്യവും കരുപിടിപ്പിക്കുന്നതിനും ക്യാമ്പ് സഹായകമായി. വ്യക്തിത്വ വികാസം,

കഴിവുകള്‍ കണ്ടെത്തല്‍ പ്രോല്‍സാഹിപ്പിക്കല്‍, ബുദ്ധിപരവും ചിന്താപരവുമായ കാര്യങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കല്‍ എന്നിവയും ക്യാമ്പി​​​െൻറ ഉദ്ദേശമായിരുന്നു. ബഹ്റൈന് പുറത്തുനിന്നുള്ള യൂനിവേഴ്​സിറ്റികളുടെ സഹായത്തോടെ ബോധവല്‍ക്കരണ പ്രഭാഷണ പരിപാടി കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. പത്താമത് സമ്മര്‍ ക്യാമ്പ് വിജയകരമായി സംഘടിപ്പിക്കാന്‍ മുന്നോട്ടു വന്ന കമ്യൂണിറ്റി പൊലീസിലെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് റോയല്‍ പൊലീസ് അക്കാദമി സൂപ്രണ്ട് അബ്​ദുല്ല അലി അശൈ്ശഖ ചടങ്ങില്‍ ആദരിച്ചു. 

Loading...
COMMENTS