തൊഴിലാളികൾക്ക് വേനൽക്കാല ബോധവത്കരണ കാമ്പയിൻ
text_fieldsഇന്ത്യൻ ക്ലബിൽ ഐ.സി.ആർ.എഫ് സംഘടിപ്പിച്ച വേനൽക്കാല ബോധവത്കരണ കാമ്പയിൻ
മനാമ: ബഹ്റൈനിലെ തൊഴിൽ മന്ത്രാലയം, ഐ.സി.ആർ.എഫ് ബഹ്റൈനും ഇന്ത്യൻ ക്ലബുമായും സഹകരിച്ച് തൊഴിലാളികൾക്കായി വേനൽക്കാല ബോധവത്കരണ കാമ്പയിൻ നടത്തി. വെള്ളിയാഴ്ച നടന്ന പരിപാടിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 425ലധികം തൊഴിലാളികൾ പങ്കെടുത്തു.തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥരായ ഇൻസ്പെക്ഷൻ ആൻഡ് ഒക്യുപേഷൻ സേഫ്റ്റി ഡയറക്ടർ എൻജിനീയർ മുസ്തഫ ശൈഖ്, വർക്കേഴ്സ്, റെസിഡൻസ് ഇൻസ്പെക്ഷൻ മേധാവി എൻജിനീയർ ഹുസൈൻ അൽ ഹുസൈനി, ഐ.ഒ.എം ഉദ്യോഗസ്ഥർ ഇഹ്മ ഷരീഫ്, ഇമിഗ്രേഷൻ ആൻഡ് ബോർഡർ ഗവൺമെന്റ് യൂനിറ്റ് മേധാവി കരീം ഹെലാൽ, എൽ.എം.ആർ.എ ഉദ്യോഗസ്ഥൻ, പാർട്ണർഷിപ് ആൻഡ് ഔട്ട്റീച്ച് ഡയറക്ടർ ഫഹദ് അൽ ബിനാലി, ഇന്ത്യൻ എംബസി, നേപ്പാൾ എംബസി, ബംഗ്ലാദേശ് എംബസി, ഫിലിപ്പീൻസ് എംബസി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി തൊഴിലാളികളുടെ മെഡിക്കൽ സ്ക്രീനിങ്ങും കൺസൾട്ടേഷനും നടത്തി.
ഡോ. പി.വി. ചെറിയാന്റെ നേതൃത്വത്തിലുള്ള കാൻസർ കെയർ ഗ്രൂപ്പും പ്രചാരണപരിപാടിയിൽ പങ്കെടുത്തു. ഐ.സി.ആർ.എഫ് ജോയന്റ് സെക്രട്ടറി ജവാദ് പാഷ എല്ലാ അതിഥികളെയും സ്വാഗതം ചെയ്തു. യോഗ മാസ്റ്റർ കെ.എം. തോമസ് നയിച്ച ചിരിയോഗയോടെയാണ് പരിപാടി ആരംഭിച്ചത്. ഡോ. ബാബു രാമചന്ദ്രൻ വേനൽക്കാലത്തെ ആരോഗ്യസുരക്ഷാ മുൻകരുതലുകളെക്കുറിച്ചും ഐ.സിആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് തൊഴിൽനിയമങ്ങളെയും ചട്ടങ്ങളെയുംകുറിച്ചുള്ള അവബോധത്തെക്കുറിച്ചും സേവനാവസാന ക്ലെയിമുകളിലെ മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചു. എൻജിനീയർ ഹുസൈൻ അൽ ഹുസൈനി പരിപാടിയുടെ വൻ വിജയത്തിന് സഹകരിച്ച ഐ.സി.ആർ.എഫ് ബഹ്റൈൻ, ഇന്ത്യൻ ക്ലബ്, കൂടാതെ പങ്കെടുത്ത ആശുപത്രികൾ എന്നിവരെ അഭിനന്ദിച്ചു.
ബോധവത്കരണ സെഷൻ സംഘടിപ്പിക്കാൻ അവസരം നൽകിയതിന് തൊഴിൽ മന്ത്രാലയത്തിനും ഐ.ഒ.എം, എൽ.എം.ആർ.എ, മെഡിക്കൽ സെന്ററുകൾ എന്നിവക്കും ചെയർമാൻ അഡ്വ. വി.കെ. തോമസ് നന്ദി പറഞ്ഞു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര, ഐ.സി.ആർ.എഫ് ഉപദേഷ്ടാക്കളായ അരുൾദാസ് തോമസ്, ഭഗവാൻ അസർപോട്ട, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ഇവന്റ് കൺവീനർമാരായ ഡോ. ബാബു രാമചന്ദ്രൻ, സലിം കെ.ടി., ശിവകുമാർ, രാകേഷ് ശർമ, മുരളീകൃഷ്ണൻ, ചെമ്പൻ ജലാൽ, അജയകൃഷ്ണൻ, ജോസ്, ഹേമലത സിങ്, കല്പന പാട്ടീൽ, ക്ലിഫ്ഫോർഡ് കൊറിയ, റെയ്ന കൊറിയ, സാന്ദ്രാ പാട്ടീൽ, ആരതി അഗർവാൾ കൂടാതെ മറ്റ് സന്നദ്ധപ്രവർത്തകരും വിദ്യാർഥികളും പരിപാടിയുടെ വിജയം ഉറപ്പുവരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

