ഐ.സി.ആർ.എഫ് ‘തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026’; വേനൽക്കാല ബോധവത്കരണ കാമ്പയിന് തുടക്കം
text_fieldsഐ.സി.ആർ.എഫ് ‘തേർസ്റ്റ് ക്വെഞ്ചേഴ്സ്’ പരിപാടിയിൽ നിന്ന്
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ് ബഹ്റൈൻ) വാർഷിക വേനൽക്കാല ബോധവത്കരണ പരിപാടിയായ ‘തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026’ന് തുടക്കമിട്ടു. പരിപാടിയുടെ ഭാഗമായി ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് വെള്ളം, ജ്യൂസ്, ലബൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്യും. ഈ വർഷത്തെ ക്യാമ്പയിന് എൽ.എം.ആർ.എ, ഐ.ഒ.എം എന്നിവയുടെ പിന്തുണയുണ്ട്. ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി. കെ. തോമസ് തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി തൊഴിൽ മന്ത്രാലയവും എൽ.എം.ആർ.എയും നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഐ.സി.ആർ.എഫ് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ വേനൽക്കാലത്ത് തൊഴിലാളികൾ പാലിക്കേണ്ട ആരോഗ്യ-സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ബോധവത്കരണ സന്ദേശം നൽകി.
വേനൽക്കാലത്ത് ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുകയാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. 2016ൽ ആരംഭിച്ച ‘തേർസ്റ്റ് ക്വെഞ്ചേഴ്സ്’ ക്യാമ്പയിന്റെ തുടർച്ചയായി ഇത്തവണ 11-ാം വർഷത്തിലേക്കാണ് പദ്ധതി കടക്കുന്നത്. വേനൽക്കാലം മുഴുവൻ വിവിധ തൊഴിലിടങ്ങളിൽ ആഴ്ചതോറും സന്ദർശനങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ഈ വർഷത്തെ ‘തേർസ്റ്റ് ക്വെഞ്ചേഴ്സ്’ പ്രവർത്തനങ്ങൾക്ക് ചെമ്പൻ ജലാലും റൂചി ചക്രബർത്തിയും നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

