Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ...

ബ​ഹ്റൈ​ൻ ദേ​ശീ​യ​ദി​ന​ത്തി​ന് ആ​ശം​സയുമായി അൽ നിയാദി

text_fields
bookmark_border
ബ​ഹ്റൈ​ൻ ദേ​ശീ​യ​ദി​ന​ത്തി​ന് ആ​ശം​സയുമായി അൽ നിയാദി
cancel
camera_alt

സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ബ​ഹി​രാ​കാ​ശ​ത്തു​നി​ന്നെ​ടു​ത്ത ബ​ഹ്റൈ​നി​ന്റെ ചി​ത്രം

മ​നാ​മ: ബ​ഹ്റൈ​ൻ ദേ​ശീ​യ​ദി​ന​ത്തി​ന് ആ​ശം​സ നേ​ർ​ന്ന് ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ആ​ദ്യ ബ​ഹി​രാ​കാ​ശ​സ​ഞ്ചാ​രി​യാ​യ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​യും. താ​ൻ സ്‍പേ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നെ​ടു​ത്ത ബ​ഹ്റൈ​ന്റെ ചി​ത്രം എ​ക്സ് മീ​ഡി​യ​ത്തി​ൽ പോ​സ്റ്റ് ചെ​യ്താ​ണ് അ​ൽ നി​യാ​ദി ബ​ഹ്റൈ​നോ​ടു​ള്ള ത​ന്റെ സ്നേ​ഹ​വും ആ​ദ​ര​വും പ്ര​ക​ട​മാ​ക്കി​യ​ത്.

ബ​ഹ്റൈ​നി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ആ​ശം​സ നേ​രു​ന്ന​താ​യും ഈ ​മ​നോ​ഹ​ര ഭൂ​മി​യു​ടെ സ്‍പേ​സി​ൽ​നി​ന്നു​ള്ള ദൃ​ശ്യം ഷെ​യ​ർ ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം പോ​സ്റ്റി​ൽ പ​റ​ഞ്ഞു. ത​ന്റെ സ്‍പേ​സ് ദൗ​ത്യ​ത്തി​നി​ടെ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‍പേ​സ് സ്റ്റേ​ഷ​നി​ൽ​വെ​ച്ച് എ​ടു​ത്ത ചി​ത്ര​മാ​ണി​തെ​ന്നും അ​ൽ നി​യാ​ദി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ൽ ആ​റു മാ​സ​ത്തി​ല​ധി​കം നീ​ണ്ടു​നി​ന്ന ച​രി​ത്ര​ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​ യു.​എ.​ഇ ബ​ഹി​രാ​കാ​ശ​സ​ഞ്ചാ​രി​യാ​ണ് സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി.

ആ​റു മാ​സ​ത്തി​നി​ടെ 200ല​ധി​കം പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ നി​യാ​ദി പ​ങ്കാ​ളി​യാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ​ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കു​ന്ന അ​റ​ബ് ലോ​ക​ത്തെ ആ​ദ്യ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ, ഏ​ഴു മ​ണി​ക്കൂ​റി​ലേ​റെ സ്പേ​സ് വാ​ക്ക് ന​ട​ത്തി​യ ആ​ദ്യ അ​റ​ബ് വം​ശ​ജ​ൻ തു​ട​ങ്ങി നി​ര​വ​ധി റെ​ക്കോ​ഡു​ക​ളും നി​യാ​ദി​ക്ക് സ്വ​ന്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National DayWishesSultan Al Neyadi
News Summary - Sultan-Al-Neyadi-Wishes-Bahrain-National-Day
Next Story