ഒരു ദശാബ്ദമായി കദനങ്ങൾ നെഞ്ചിലൊതുക്കി..
text_fieldsമനാമ: ഒരു ദശാബ്ദമായി നാട്ടിൽനിന്നും വന്നിട്ടും മടങ്ങിപ്പോകാൻ കഴിയാതെ ദുരിതജീവിതം നയിച്ച കൊല്ലം സ്വദേശി സ ുലൈമാൻ തെൻറ അനുഭവങ്ങൾ പറയുേമ്പാൾ അത് മനസാക്ഷിയുള്ളവർക്ക് വേദന പകരുകയാണ്. മലയാളി പ്രവാസിയുടെ ചതിയിൽപ് പെട്ട് കഷ്ടത്തിലായ കൊല്ലം തേവലക്കര പാലക്കൽ പഴിഞ്ഞിക്കിഴക്കര വീട്ടിൽ സുലൈമാ(54) െൻറ അനുഭവം പ്രവാസലോകത്ത് ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മാസത്തോളമായി മനാമ ഗല്ലിയിലെ ഒരു ടെറസിെൻറ മുകളിൽ കാറ്റും മഴയും വെയിലു മേറ്റ കഴിഞ്ഞ ഇദ്ദേഹത്തെ സാമൂഹിക പ്രവർത്തകരാണ് കണ്ടെത്തിയത്.
ചില മലയാളികൾ തെന്ന മലയാളികളെ ചതിയിൽപ്പെടു ത്തുന്നതിെൻറ ഉദാഹരണം കൂടിയാണ് സുലൈമാെൻറ കഥ. മോഹനവാഗ്ദാനം നൽകി ഗൾഫിൽ എത്തിച്ചശേഷം വിസയുടെ തുകയായി ഏജൻറ ് 18 മാസത്തെ ശമ്പളം വാങ്ങി. തുടർന്ന് നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് ചെയ്യാതെ, വിസ മാറ്റിക്കൊ ടുക്കുകയും അതിന് 450 ദിനാർ വാങ്ങുകയും ചെയ്തു. തുടർന്ന് സ്പോൺസർ മരണപ്പെട്ടപ്പോൾ സ്പോൺസർഷിപ്പ് മാറ്റി കൊടുക്കാമെന്ന് പറഞ്ഞ് വീണ്ടും പണം ഏജൻറ് ആവശ്യപ്പെട്ടതായി സുലൈമാൻ പറയുന്നു. എന്നാൽ പണമില്ലെന്ന് പറഞ്ഞപ്പോൾ ഏജൻറ് പാസ്പോർട്ട് തിരികെ നൽകിയില്ലത്രെ. തുടർന്ന് വിസയില്ലാത്ത അവസ്ഥയിലാണ് സുലൈമാെൻറ ജീവിതം ബുദ്ധിമുട്ടിലാകുന്നത്.
മനാമ: കഴിഞ്ഞ 10 വർഷമായി മകനെ കാണണമെന്ന തീവ്ര ആഗ്രഹവുമായി കഴിയുകയാണ് തേവലക്കരയിലുള്ള ഫാതിമാക്കുഞ്ഞി. 85 കാരിയായ ഇവരുടെ നാലാമത്തെ മകനാണ് സുലൈമാൻ. നാല് ആൺമക്കളിൽ ഒരാൾ മരിച്ചു. സുലൈമാെൻറ കുടുംബത്തിനൊപ്പം വാടകവീട്ടിൽ കഴിയുന്ന ഫാതിമാക്കുഞ്ഞി തെൻറ മകനെ കാണണമെന്ന ആഗ്രഹം ‘ഗൾഫ് മാധ്യമ’ത്തോട് ഫോണിലൂടെ അറിയിക്കുകയായിരുന്നു. മകനെ കുറിച്ചുള്ള വിവരങ്ങൾ അറിയാതെ കഴിഞ്ഞ നിരവധി വർഷങ്ങളായി ഇവർ വേദനയോടെ കഴിയുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു. താൻ മരിക്കും മുമ്പ് മകനെ കാണാൻ കഴിയുമോയെന്നാണ് മാതാവിെൻറ ചോദ്യം.
കിട്ടുന്ന ജോലി ചെയ്ത് എവിടെയെങ്കിലും കഴിഞ്ഞ് കൂടിയ അദ്ദേഹത്തിന് നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയായി. ആദ്യ അഞ്ച് വർഷങ്ങളിൽ വീട്ടിലേക്ക് കാശ് അയക്കുമായിരുന്നെന്ന് മകൻ സുധീർ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. 2012 ൽ മൂത്തമകളുടെ വിവാഹം വീട്ടുകാർ തീരുമാനിച്ചപ്പോൾ സുലൈമാൻ തനിക്ക് വരാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ഇതിനുശേഷം കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ വീട്ടിലേക്കുള്ള ഫോൺ വിളിയും ഇല്ലാതായി. ജോലിയും ശമ്പളവും ഇല്ലാതാകുകയും ശാരീരികാരോഗ്യം ഇല്ലാതാകുകയും ചെയ്തതോടെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുകയായിരുന്നെന്ന് സുലൈമാൻ വ്യക്തമാക്കുന്നു. 2014 വരെ താമസിച്ചത് അന്ന് തീപിടുത്തം ഉണ്ടായ ഒരു കെട്ടിടത്തിലായിരുന്നുവെന്ന് സുലൈമാൻ പറഞ്ഞു. തീപിടുത്തമുണ്ടായശേഷം താമസം മറ്റ് ചില സ്ഥലങ്ങളിലായി.

അടുത്തിടെ മനാമയിലെ ഗല്ലിയിലെ ഇടിഞ്ഞുവീണ കെട്ടിടത്തിലായിരുന്നു താമസം. ഇവിടെ അപകടമുണ്ടായശേഷം താമസസ്ഥലം ഇല്ലാതെ കഷ്ടപ്പെടുകയും മനാമ ഗല്ലിയിലെ ഒരു കെട്ടിടത്തിലെ ടെറസിൽ എത്തപ്പെടുകയുമായിരുന്നു. ഇവിടെ സാമൂഹിക പ്രവർത്തകർ എത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് ദുരിത ജീവിതത്തിന് താൽക്കാലിക ശമനമായത്. കെ.എം.സി.സി നേതാവ് തേവലക്കര ബാദുഷ നാട്ടിൽ അന്വേഷിക്കുകയും സുലൈമാെൻറ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. അപ്പോഴാണ് ഇദ്ദേഹത്തിെൻറ ഇളയ മകളുടെ വിവാഹം കഴിഞ്ഞ മാർച്ച് നാലിന് നടന്നതായും സുലൈമാനെ അറിയിക്കാൻ അവർ ശ്രമിച്ചുവെങ്കിലും നടക്കാതെ പോകുകയായിരുന്നുവെന്നും അറിയുന്നത്.
കുടുംബം ഇപ്പോൾ തേവലക്കര വാടകക്ക് കഴിയുകയാണ്. ഇനി എത്രയും വേഗം നാട്ടിലേക്ക് പോകണം എന്നാണ് സുലൈമാെൻറ ആഗ്രഹം. നിരാലംബർക്കായി മുന്നിട്ടിറങ്ങുന്ന ബഹ്റൈനിലെ സുമനസുകളുടെ കാരുണ്യം ഇൗ മനുഷ്യനും പ്രതീക്ഷിക്കുകയാണ്. കെ.എം.സി.സി പ്രവർത്തകർ സുലൈമാനെ താൽക്കാലികമായി പുനരവധിവസിപ്പിക്കുകയും ചെയ്തു. അലക്ഷ്യമായി വളർന്ന താടിയും മുടിയും വെട്ടിയൊതുക്കി പുതുവസ്ത്രങ്ങൾ ധരിപ്പിച്ചതോടെ സുലൈമാെൻറ മുഖത്തും പ്രകാശം പരന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
