സുകു ജീവനുവേണ്ടി പോരാടുന്നു
text_fieldsമനാമ: ദീർഘകാലമായി പ്രവാസജീവിതം നയിക്കുകയും ഫലത്തിൽ അനാഥനായി കഴിയുകയും ചെയ്യുന്ന സുകു എന്ന കൊല്ലം സ്വദേശി അതീവ ഗുരുതരാവസ്ഥയിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കുവൈത്ത് റോഡിലുള്ള പിക്ക് അപ്പ് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തുവെച്ച് തെന്നി വീണ് പരിക്കേൽക്കുകയായിരുന്നു. രാത്രി സുകു ഇൗ പാർക്കിങ് സ്ഥലെത്തത്തി പിക്ക് അപ്പ് വാഹനങ്ങളുടെ പിറകിൽ കിടന്നുറങ്ങുകയും രാവിലെ എഴുേന്നറ്റ് പോകുകയുമായിരുന്നു പതിവ്. ഗുരുതരാവസ്ഥയിലായി ഇയ്യാളെ ദൃക്സാക്ഷികൾ വിവരം അറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
െഎ.സിയുവിൽ വെൻറിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടോളമായി സുകു ബഹ്റൈനിലുണ്ട്. ആദ്യ കാലത്ത് സ്വന്തമായി എ.സി റിപ്പയറിങ് ഷോപ്പ് ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് നാട്ടിൽ പോയി വിവാഹം കഴിക്കുകയും തുടർന്ന് കുറച്ച് വർഷത്തിനുശേഷം വിവാഹ മോചനം നേടുകയും ചെയ്തു. തുടർന്ന് ഭാര്യ മറ്റൊരു വിവാഹവും കഴിച്ചു. ജീവിതത്തിെൻറ താളം തെറ്റിയ സുകുവിന് ഇതിനിടെ ഷോപ്പും നഷ്ടമായി.തുടർന്ന് ഡ്രൈവർ ജോലി ചെയ്ത ഇയ്യാൾ കഴിഞ്ഞ ഒരു വർഷത്തോളമായി ഒരു േജാലിക്കും പോയിട്ടില്ലത്രെ.
ഏഴ് മാസത്തോളമായി താമസിക്കാൻ മുറിയില്ലാതെ പാർക്ക് ചെയ്ത വാഹനങ്ങളും മറ്റ് പൊതുസ്ഥലങ്ങളും ആശ്രയിക്കുകയായിരുന്നു. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇയ്യാൾക്ക് പഴയ സുഹൃത്തുക്കളാണ് പലപ്പോഴും ഭക്ഷണം വാങ്ങി കൊടുക്കുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് ഇയ്യാളെ മനാമയിൽ വെച്ച് കണ്ട് സംസാരിച്ചതായി സുഹൃത്ത് കാസർകോട് സ്വദേശജി രാധാകൃഷ്ണൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതിനുശേഷമാണ് അപകടമുണ്ടായെത്താണ് ബന്ധപ്പെട്ടവരിൽ നിന്നും അറിഞ്ഞതെന്നും സുകു കഴിഞ്ഞ ഏഴ് വർഷമായി നാട്ടിൽ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
