"സുകൃത ജനനം" ക്രിസ്മസ് ഗാനം റിലീസ് ചെയ്തു
text_fields"സുകൃത ജനനം" ക്രിസ്മസ് ഗാനം റിലീസ് ചടങ്ങിൽ നിന്ന്
മനാമ : ബഹ്റൈൻ പ്രവാസിയായ സുനിൽ തോമസ് റാന്നി ആദ്യമായി എഴുതിയ ക്രിസ്മസ് കരോൾ ഗാനം സംഗീത ആൽബം"സുകൃത ജനനം" റിലീസ് ചെയ്തു. പുൽക്കൂട്ടിൽ പിറന്നൊരു പൈതൽ എന്ന് തുടങ്ങുന്ന കരോൾ ഗാനം സ്വന്തം യൂട്യൂബ് ചാനൽ ആയ സുനിൽ റാന്നി എന്ന ചാനലിൽ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ക്രിസ്മസ് കരോൾ സംഗീത ആൽബം ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്ന ക്രിസ്മസ് ആഘോഷത്തിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാദർ ജേക്കബ് തോമസ് കാരക്കലിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് ഗാനത്തിന്റെ യൂട്യൂബ് റിലീസ് നിർവഹിച്ചു.
ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ച ഇന്ത്യൻ ക്ലബ്ബിൽ നടന്ന റിലീസ് ചടങ്ങിൽ ഇവന്റ് കോഓഡിനേറ്റർ ബിനോജ് മാത്യു, ഇന്ത്യൻ ക്ലബ് ഭാരവാഹികൾ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേർ പങ്കെടുത്തു. എഴുത്തിലും കവിതയിലും തന്റേതായ കൈയൊപ്പ് ചാർത്തി ഗാനരചനാ രംഗത്തേക്ക് കടക്കുന്ന സുനിൽ തോമസ് റാന്നി എഴുതിയ ആദ്യ കരോൾ ഗാനം ആലപിച്ച് സംഗീതം കൊടുത്തിരിക്കുന്നത് സ്റ്റാൻലി എബ്രഹാം റാന്നിയാണ്.
ഈ ഗാനത്തിന്റെ വീഡിയോ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ബോബി പുളിമൂട്ടിൽ ആണ്. ആദ്യ യാത്ര വിവരണ പുസ്തകം ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് ഇറങ്ങിയതിനു ശേഷം ലഭിച്ച പ്രോത്സാഹനത്തിന്റെ ഭാഗമായി കലാരംഗത്ത് സജീവമാകാൻ പിന്തുണ നൽകുന്ന പ്രവർത്തനങ്ങൾക്ക് പുതുവർഷത്തിൽ ബഹ്റൈനിൽ ആരംഭം കുറിക്കാനാണ് ലക്ഷ്യം. കലാസ്വാദകരെയും കലാ പ്രവർത്തകരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന കലാ പ്രവർത്തനങ്ങളുമായി മുന്നോട്ടു വരാനാണ് പുതുവർഷ പദ്ധതി അണിയറയിൽ തയ്യാറാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

