‘സുകൃത ജനനം’ ക്രിസ്മസ് കരോൾ ഗാനം റിലീസ് ഇന്ന്
text_fieldsക്രിസ്മസ് കരോൾ ഗാനത്തിന്റെ പോസ്റ്റർ പ്രകാശനം
മനാമ: ബഹ്റൈൻ പ്രവാസിയായ സുനിൽ തോമസ് റാന്നി ആദ്യമായി എഴുതിയ ക്രിസ്മസ് കരോൾ ഗാനം സംഗീത ആൽബം ‘സുകൃത ജനനം’ പുൽക്കൂട്ടിൽ പിറന്നൊരു പൈതൽ എന്ന് തുടങ്ങുന്ന കരോൾ ഗാനം ശനിയാഴ്ച വൈകീട്ട് എട്ടിന് ഇന്ത്യൻ ക്ലബിൽ നടക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡൻറ് ജോസഫ് ജോയ് ‘സുനിൽ റാന്നി’ എന്ന യൂട്യൂബ് ചാനലിൽ ഇന്ന് റിലീസ് ചെയ്യും.
ക്രിസ്മസ് കരോൾ ഗാനത്തിന്റെ പോസ്റ്റർ ബി.എം.സിയിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ പാർലമെൻറ് മെമ്പർ ഹസൻ ബുഖമ്മാസ് എം.പി ഫ്രാൻസിസ് കൈതാരത്തിന് നൽകി പ്രകാശനം ചെയ്തു. ഇതിനുമുമ്പ് സുനിൽ തോമസ് റാന്നി എഴുതിയ ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് എന്ന യാത്രാവിവരണപുസ്തകം ഇറക്കിയത് ശ്രദ്ധ നേടിയിരുന്നു.
വായനയോടൊപ്പം എഴുത്തിലും കവിതയിലും ശ്രദ്ധ നേടി ഗാനരചനാരംഗത്തേക്ക് ഒരു ചുവട് ഉറപ്പിച്ചിരിക്കുന്ന സുനിൽ തോമസ് റാന്നി എഴുതിയ ആദ്യ കരോൾ ഗാനം ആലപിച്ച് സംഗീതം കൊടുത്തിരിക്കുന്നത് സ്റ്റാൻലി എബ്രഹാം റാന്നിയാണ്. ആദ്യ യാത്ര വിവരണപുസ്തകം ഇറങ്ങിയതിനുശേഷം ലഭിച്ച പ്രോത്സാഹനത്തിന്റെ ഭാഗമായി കലാരംഗത്ത് സജീവമാകാൻ കലാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന പ്രവർത്തനങ്ങൾക്ക് പുതുവർഷത്തിൽ ബഹ്റൈനിൽ ആരംഭം കുറിക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

