ആത്മഹത്യകൾ ബോധവത്കരണം വേണമെന്ന് തൊഴിലാളി ക്ഷേമ സമ്മേളനത്തിൽ പരാമർശം
text_fieldsമനാമ: ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൽനിന്ന് തുടർച്ചയായ ആത്മഹത്യ വാർത്തകൾ ഉണ്ടാകുന്നതിനെ കുറിച്ച് ഇൻറർനാഷണൽ ലേബർ ഒാർഗനൈസേഷൻ ബഹ്റൈൻ ചേംബർ ഒാഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രി സഹകരണത്തോടെ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിൽ പരാമർശം.
നിർമ്മാണ മേഖലയിലെ തൊഴിലാളി ക്ഷേമത്തിൽ പരിശീലനം എന്ന പ്രമേയത്തിൽ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ത്രിദ്വിന സമ്മേളനത്തിൽ സംബന്ധിച്ച അൽ നമൽ ഗ്രൂപ്പ് എച്ച്.ആർ ഒാഫീസർ സുനിൽ സി തോമസ് ആണ് ഇൗ വിഷയം ഉന്നയിച്ചത്. ഇൗ വർഷത്തിൽ ഇതുവരെ 27 ഇന്ത്യൻ പ്രവാസികളാണ് ജീവനൊടുക്കിയത്.
കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ അഞ്ച് മലയാളികൾ ഉൾപ്പെടെ ആത്മഹത്യ ചെയ്തു. സമ്മേളനത്തിൽ സുനിൽ ഇൗ വിഷയം ചൂണ്ടിക്കാട്ടിയപ്പോൾ വേദിയിലുള്ള ഇൻറർനാഷണൽ ലേബർ ഒാർഗനൈസേഷൻ നേതൃത്വത്തിലുള്ളവർ വളരെ ഗൗരവത്തോടെ കാണേണ്ടതാണിതെന്നും പ്രത്യേകമായി ചർച്ചയും പരിഹാര നിർദേശങ്ങളും ഇതിനായി ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു. തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്തണമെന്നും മാനസിക പിരിമുറുക്കമുള്ളവർക്ക് കൗൺസിലിങ് നൽകണമെന്ന അഭിപ്രായങ്ങളും ഉയർന്നു. സമ്മേളനത്തിെൻറ സമാപന ദിവസമായ ഇന്ന് വിവിധ വിഷയങ്ങളിൽ ചർച്ചയും വിശകലനവും ഉണ്ടാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.
സമ്മേളനത്തിെൻറ ഭാഗമായി തൊഴിലാളി ക്ഷേമത്തിനുള്ള ആ മുഖം, പ്രശ്നങ്ങളെ മനസിലാക്കൽ, എന്താണ് തൊഴിലാളി ക്ഷേമം എന്തുകൊണ്ടാണ് അവ നിർമ്മാണ വ്യവസായ മേഖലയിൽ പ്രധാനമായിരിക്കുന്നത്, തൊഴിലാളികളുടെ ക്ഷേമം എങ്ങനെയാണ് കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തവും അതിനൊപ്പം ഉത്തരവാദിത്തമുള്ള വ്യാപാര പ്രവൃത്തിയായി മാറുന്നത് എന്നിങ്ങനെയുള്ള വിഷയങ്ങൾ സമ്മേളനത്തിൽ ഇൻറർനാഷണൽ ലേബർ ഒാർഗനൈസേഷൻ പ്രതിനിധി സോഫിയ കഖാൻ അവതരിപ്പിച്ചു. ഇൻറർനാഷണൽ ലേബർ ഒാർഗനൈസേഷൻ പ്രതിനിധി ലാമ ക്വയ്ജാൻ, ബി.സി.സി.െഎ പ്രതിനിധി ഡോ.മനാഫ് ഹംസാഹ് എന്നിവർ സമ്മേളനത്തിെൻറ ആമുഖപ്രഭാഷണം നടത്തി. ഇൗ രംഗത്തെ വിദഗ്ധനും ഗവേഷകനുമായ മുസ്തഫ ഖദ്രി, ജെയിംസ് ലെവ്രി, ജെസിക്ക വെർഡൻ എന്നിവർ സംസാരിച്ചു. ഇന്ന് നടക്കുന്ന വിവിധ സെഷനുകളിൽ മുഹമ്മദ് ഖെയിർ, ബഹ്റൈൻ ഹെൽത് ആൻറ് സേഫ്ടി സൊസൈറ്റി പ്രതിനിധി ഡോ.മഹ ഷഹാബ് തുടങ്ങിയവർ സംസാരിക്കും.
ഇന്ത്യൻ പ്രവാസികൾക്കിടയിൽ ഹൃദയാഘാത മരണം തുടർച്ചയായി മാറിയതും സമ്മേളനത്തിെൻറ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സമ്മേളന പ്രതിനിധി സുനിൽ സി തോമസ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കുടുംബം ഒപ്പമില്ലാതെ കഴിയുന്ന പ്രവാസികൾക്കിടയിലാണ് ഹൃദയാഘാത മരണം വ്യാപകമാകുന്നത് എന്ന നിരീക്ഷണവും ഇതിനൊപ്പം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
