ആത്മഹത്യ, ഹൃദ്രോഗമരണം: ബോധവത്കരണത്തിന് തയ്യാറെന്ന് ബഹ്റൈൻ ഹെൽത്ത് ആൻറ് സേഫ്റ്റി സൊസൈറ്റി പ്രതിനിധി
text_fieldsമനാമ: മലയാളി പ്രവാസികൾക്കിടയിലെ ‘ആത്മഹത്യ, ഹൃദ്രോഗ മരണ’ വർധനവ് വിഷയങ്ങളിൽ സാമൂഹിക സംഘടനകളുമായി ചേർന്ന് ബോധവത്കരണം നടത്താൻ തയ്യാറാണെന്ന് ബഹ്റൈൻ ഹെൽത്ത് ആൻറ് സേഫ്റ്റി സൊസൈറ്റി പ്രതിനിധി ഡോ.മഹ ഷഹാബ് പറഞ്ഞു. ബഹ്റൈൻ ചേംബർ ഒാഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രി, ഇൻറർനാഷണൽ ലേബർ ഒാർഗനൈസേഷൻ സഹകരണത്തോടെ സംഘടിപ്പിച്ച തൊഴിലാളി ക്ഷേമ സമ്മേളനത്തിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു ഡോ.മഹ. സമാപന ദിവസമായ ഇന്നലെ നടന്ന സെഷനിൽ വിഷയം അവതരിപ്പിച്ച ഡോ.മഹയോട് ചോദ്യോത്തര വേളയിൽ അൽ നമൽ ഗ്രൂപ്പ് എച്ച്.ആർ ഒാഫീസർ സുനിൽ സി തോമസ് ആണ് ഇൗ വിഷയം ഉന്നയിച്ചത്.
ബഹ്റൈനിൽ മലയാളി പ്രവാസികൾക്കിടയിൽ ആത്മഹത്യയും ഹൃദയാഘാത മരണങ്ങളും വർധിച്ചു വരികയാണെന്നും തൊഴിലാളികൾക്കിടയിലാണ് ഇത് കൂടുതലെന്നും സുനിൽ ചൂണ്ടിക്കാട്ടി. ബഹ്റൈൻ മലയാളികളായ പ്രവാസികൾക്ക് അനുയോജ്യമായ രാജ്യമായിട്ടും ചില മലയാളി പ്രവാസികളുടെ ജീവിതത്തിൽ സംഭവിക്കുന്ന മാനസികവും ശാരീരികവുമായ താളപ്പിഴകളാണ് ആത്മഹത്യയിലേക്കും ഹൃദയാഘാത മരണങ്ങളിലേക്കും കൊണ്ടുചെന്ന് എത്തിക്കുന്നതെന്ന വസ്തുതയും മലയാളിയായ സുനിൽ എടുത്തുപറഞ്ഞു. ഇതിനെ തുടർന്നാണ് വിഷയം ഗൗരവമുള്ളതാണെന്നും ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ഡോ.മഹ പറഞ്ഞു. മടുപ്പും നിരാശയും ഉണ്ടാക്കുന്ന ചിന്തകൾ അകറ്റി പ്രവാസികളുടെ ജീവിതം മികച്ചതാക്കിയാൽ ആത്മഹത്യകൾക്ക് പരിഹാരമുണ്ടാക്കാം. അതുപോലെ അനാേരാഗ്യകരമായ ജീവിത ശൈലികൾ ഒഴിവാക്കിയാൽ ഹൃദ്രോഗം പോലുള്ളവയെ അകറ്റിനിർത്താം.
മലയാളി സമൂഹത്തിൽ പ്രത്യേകിച്ചും ലേബർ ക്യാമ്പിൽ മാനസിക, ശാരീരിക ആരോഗ്യ ബോധവത്കരണ പരിപാടികൾ നടത്താൻ ബഹ്റൈൻ ഹെൽത്ത് ആൻറ് സേഫ്റ്റി സൊസൈറ്റി തയ്യാറാണെന്നും എന്നാൽ ഇതിനായി ബഹ്റൈനിലെ സാമൂഹിക സംഘടനകളുമായി സഹകരിക്കാൻ താല്പര്യമുണ്ടെന്നും അവർ പറഞ്ഞതായും സമ്മേളന പ്രതിനിധിയായ സുനിൽ സി. തോമസ് ‘ഗൾഫ്മാധ്യമ’ത്തോട് പറഞ്ഞു. മലയാളി സമൂഹത്തിൽ അടുത്തിടെ നടന്ന ആത്മഹത്യയെ കുറിച്ച് കഴിഞ്ഞ ദിവസവും സമ്മേളന പ്രതിനിധി ചൂണ്ടിക്കാട്ടിയിരുന്നു. സേമ്മളനം ഇന്നലെ സമാപിച്ചു. സമ്മേളനത്തിൽ ഇൻറർനാഷണൽ ലേബർ ഒാർഗനൈസേഷൻ പ്രതിനിധികളായ സോഫിയ കഖാൻ , ലാമ ക്വയ്ജാൻ, ബി.സി.സി.െഎ പ്രതിനിധി ഡോ.മനാഫ് ഹംസാഹ്, മുഹമ്മദ് ഖെയിർ തുടങ്ങിയവർ സംബന്ധിച്ചു.
അതേസമയം സമ്മേളനത്തിൽ ബഹ്റൈൻ ഹെൽത്ത് ആൻറ് സേഫ്റ്റി സൊസൈറ്റിയുടെ നിലപാട് മലയാളി പ്രവാസി സമൂഹത്തിന് പ്രതീക്ഷ നൽകിയിട്ടുണ്ട്. അതേസമയം ആത്മഹത്യകളെ കുറിച്ച് പഠിക്കാനും ബോധവത്കരിക്കാനും കൂടുതൽ മലയാളി സംഘടനകളും മുന്നിലേക്ക് വന്നിട്ടുണ്ട്. ഭൂരിപക്ഷം മലയാളി പ്രവാസികളും ബഹ്റൈനിലെ തൊഴിൽ, വേതന അവസ്ഥകളിൽ സംതൃപ്തിയോടെ ജീവിക്കുേമ്പാഴും ചില മലയാളികൾ നിരാശ ഭരിതമായ അവസ്ഥകളിലേക്ക് ചെന്നെത്തുന്നു എന്ന നിരീക്ഷണം അടുത്തകാലത്തായി ശക്തമാണ്. ചില വ്യക്തികളുടെ ജീവിത വ്യതിയാനങ്ങൾ അതിന് ചെറുതല്ലാത്ത പങ്ക് വഹിക്കുന്നു.
സാമ്പത്തിക വിഷയത്തിലെ അടുക്കുംചിട്ടയുമില്ലായ്മ, വരവിനെക്കാളും അമിതമായ ചെലവാക്കൽ, പലിശക്ക് പണമെടുക്കുക, അമിതമായ ലഹരി ഉപയോഗം, കുടുംബപ്രശ്നങ്ങൾ എന്നിവയും ജീവിതമൊടുക്കലിന് മലയാളികളിൽ ചിലരെ പ്രേരിപ്പിക്കുന്നുണ്ട്. നിർഭാഗ്യവശാൽ മലയാളികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളിൽ പലപ്പോഴും പ്രതിസ്ഥാനത്തുള്ളതും മലയാളികളാണ്. മലയാളികൾക്കിടയിൽ പണം വട്ടിപലിശക്ക് നൽകുന്നതും മലയാളി സമൂഹത്തിലുള്ളവരാണ്. ഹൃദയാഘാത മരണങ്ങളും അമ്പരപ്പിക്കുന്ന രീതിയിലാണ് വർധിച്ചിട്ടുള്ളത്. ആഴ്ചയിൽ ഒന്നും രണ്ടും ഹൃദ്രോഗ മരണങ്ങൾ ഉണ്ടാകുന്നുണ്ട്. മതിയായ ആരോഗ്യപരിശോധന നടത്താനോ, ഭക്ഷണ ക്രമീകരണത്തിനോ, നിത്യ വ്യായാമത്തിനോ ഭൂരിഭാഗംപേരും മിനക്കെടുന്നില്ല.
അടുത്തിടെയായി മലയാളി സംഘടനകൾ നടത്തുന്ന മെഡിക്കൽ ക്യാമ്പുകളിലെ പരിശോധന ഫലങ്ങൾ ആശങ്ക ഉണ്ടാക്കുന്നതാണെന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.