യൂണിമണി എക്സ്ചേഞ്ചിന്റെ സുഹാർ സിറ്റി ബ്രാഞ്ച് ഇനി പുതിയ കെട്ടിടത്തിൽ
text_fieldsയൂണിമണി എക്സ്ചേഞ്ചിന്റെ സുഹാർ സിറ്റി ബ്രാഞ്ച് സി.ഇ.ഒ എം.പി. ബോബൻ ഉദ്ഘാടനം ചെയ്യുന്നു
സുഹാർ: രാജ്യത്തെ പ്രധാന പണമിടപാട് സ്ഥാപനമായ യൂണിമണി എക്സ്ചേഞ്ചിന്റെ സുഹാർ സിറ്റി ബ്രാഞ്ച് സുഹാറിലെ ബാങ്ക് മസ്കത്ത് മെയിൻ ബ്രാഞ്ചിന് സമീപമുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. കൂടുതൽ സൗകര്യവും ഉപഭോക്താക്കൾക്ക് മികച്ച സേവനവും നൽകുന്നതിന്റെ ഭാഗമായാണിതെന്ന് അധികൃതർ അറിയിച്ചു. യൂണിമണി എക്സ്ചേഞ്ച് സി.ഇ.ഒ എം.പി. ബോബൻ ഉദ്ഘാടനം ചെയ്തു. മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. സുഹാർ സിറ്റി ബ്രാഞ്ച് ബാങ്ക് മസ്കത്ത് മെയിൻ ബ്രാഞ്ചിന് സമീപമുള്ള സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുന്നതിൽ സന്തോഷമുണ്ടെന്ന് സി.ഇ.ഒ എം.പി ബോബൻ പറഞ്ഞു.
ബ്രാഞ്ച് പുതിയ രൂപത്തിലും ഭാവത്തിലും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ സജ്ജമാണ്. നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കളെ ഈ ശാഖയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. യൂണിമണി ഒമാൻ ഉപഭോക്താക്കൾക്കും കോർപറേറ്റുകൾക്കുമായി സുൽത്താനേറ്റിലുടനീളം റീട്ടെയിൽ സ്റ്റോറുകൾ, ഡിജിറ്റൽ, മൊബൈൽ സൊല്യൂഷനുകൾ, സെൽഫ് സർവിസ് കിയോസ്ക്കുകൾ എന്നിങ്ങനെ ഒന്നിലധികം സേവനങ്ങളാണ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.

