സുഡാൻ സമാധാന ഉടമ്പടി: ചടങ്ങിൽ ബഹ്റൈൻ പ്രതിനിധികളും പെങ്കടുത്തു
text_fieldsസുഡാൻ സർക്കാറും വിമത ഗ്രൂപ്പുകളും തമ്മിൽ സമാധാന ഉടമ്പടി ഒപ്പുവെക്കുന്ന ചടങ്ങിൽ ബഹ്റൈൻ പ്രതിനിധികൾ പെങ്കടുത്തപ്പോൾ
മനാമ: സുഡാൻ സർക്കാറും വിമത ഗ്രൂപ്പുകളും തമ്മിൽ സമാധാന ഉടമ്പടി ഒപ്പുവെക്കുന്ന ചടങ്ങിൽ ബഹ്റൈൻ പ്രതിനിധികളും പെങ്കടുത്തു. ദക്ഷിണ സുഡാനിലെ ജുബയിൽ നടന്ന ചടങ്ങിൽ ഇൗജിപ്തിലെ ബഹ്റൈൻ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ ഹെഷാം അൽ ജൗദർ, ഖാർത്തുമിലെ ബഹ്റൈൻ നയതന്ത്ര പ്രതിനിധി റാബിയ അബ്ദുല്ല സാദ് റബിയ എന്നിവരാണ് പെങ്കടുത്തത്.
ദക്ഷിണ സുഡാൻ പ്രസിഡൻറ് ജനറൽ സൽവ കീർ മയാർദിത് ഹമദ് രാജാവിന് അയച്ച ക്ഷണം അനുസരിച്ചാണ് പ്രതിനിധികൾ ചടങ്ങിൽ പെങ്കടുത്തത്. ഹമദ് രാജാവിെൻറ പ്രതിനിധിയായി ചടങ്ങിൽ പെങ്കടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അൽ ജൗദർ പറഞ്ഞു. സുഡാനിൽ സമാധാനവും സുസ്ഥിരതയും അഭിവൃദ്ധിയും കൈവരിക്കാൻ ഉടമ്പടി വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാന ഉടമ്പടിക്ക് മധ്യസ്ഥത വഹിച്ച ദക്ഷിണ സുഡാനെയും അദ്ദേഹം അഭിനന്ദിച്ചു.

