ഹജ്ജ് കർമങ്ങളുടെ വിജയം: സൗദി ഭരണാധികാരികൾക്ക് ബഹ്റൈൻ ആശംസകൾ നേർന്നു
text_fieldsമനാമ: ഹജ്ജ് കർമങ്ങൾ വിജയകരമായി സമാപിച്ച സാഹചര്യത്തിൽ സൗദി ഭരണാധികാരികൾക്ക് ബഹ്റൈൻ ഭരണാധികാരികൾ ആശംസകൾ നേർന്നുസൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ, ഹജ്ജ്-ഉംറ കാര്യ മന്ത്രി എന്നിവർക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻഹമദ് ആൽ ഖലീഫ എന്നിവർ ആശംസകൾ നേർന്നു. നീതിന്യായ-ഇസ്ലാമിക കാര്യ-ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിൻ അലി ആൽ ഖലീഫ, പാർലമെന്റ് അധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ, ശൂറ കൗൺസിൽ അധ്യക്ഷൻ അലി ബിൻ സാലിഹ് അസ്സാലിഹ് എന്നിവരും സൗദി ഭരണാധികാരികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.

