Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅൽ മന്നാഇ സെന്റർ– പഠന...

അൽ മന്നാഇ സെന്റർ– പഠന പരിശീലന ക്ലാസ് ഇന്ന്

text_fields
bookmark_border
അൽ മന്നാഇ സെന്റർ– പഠന പരിശീലന  ക്ലാസ് ഇന്ന്
cancel

മനാമ : അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്ററിന്റെ സഹകരണത്തോടെ നടത്തുന്ന പ്രഥമ ശുശ്രൂഷയും മയ്യിത്ത് പരിപാലന പരിശീലനവും മറ്റുമടങ്ങിയ പഠന പരിശീലന ക്ലാസ് ഇന്ന് വൈകീട്ട് 4 മണിമുതൽ 10 മണിവരെ ഹൂറ റയ്യാൻ സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അപകടങ്ങൾ, ഹൃദയാഘാതം, ശ്വാസതടസം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ശരിയായ പ്രഥമ ശുശ്രൂഷ നൽകാനുള്ള അറിവ് ഒരു ജീവൻ രക്ഷിക്കാൻ വരെ സഹായകമാകുമെന്നും അതുപോലെ മയ്യിത്തുമായി ബന്ധപ്പെട്ട ഇസ്ലാമിക കർമ്മങ്ങൾ ശരിയായ രീതിയിൽ നിർവഹിക്കുന്നതിനുള്ള അറിവ് ഓരോ മുസ്ലിമിനും അനിവാര്യമാണെന്നതിനാലാണ് ഇത്തരമൊരു ക്യാമ്പുമായി സെന്റർ മുന്നോട്ട് വന്നതെന്നും അറിയിപ്പിൽ പറഞ്ഞു.

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരിക്കുന്ന പരിപാടിയിൽ "ആയുസ്സും ആരോഗ്യവും", "മുഹറം ചിന്തകൾ' എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പഠന ക്ലാസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:first aidBahraintraining classes
News Summary - Study and Training Class at Al Mana'i Center Today
Next Story