Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാചക...

പ്രവാചക അധ്യാപനത്തിന്‍െറ അടിസ്ഥാനം സാമൂഹിക പ്രതിബദ്ധത –ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അഹ്മദ് അല്‍ശൈഖ്

text_fields
bookmark_border
പ്രവാചക അധ്യാപനത്തിന്‍െറ അടിസ്ഥാനം സാമൂഹിക പ്രതിബദ്ധത –ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അഹ്മദ് അല്‍ശൈഖ്
cancel

മനാമ: സാമൂഹിക പ്രതിബദ്ധതയാണ് പ്രവാചക അധ്യാപനങ്ങളുടെ അടിസ്ഥാനമെന്ന് ബഹ്റൈനിലെ പ്രമുഖ പണ്ഡിതനും അല്‍ ഇസ്ലാഹ് സൊസൈറ്റി ചെയര്‍മാനുമായ  ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അഹ്മദ് അല്‍ശൈഖ് അഭിപ്രായപ്പെട്ടു.
‘പ്രവാചകചര്യ സന്തുലിതമാണ്’ എന്ന പ്രമേയത്തില്‍ കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ദ്വിമാസ കാമ്പയിനിന്‍െറ സമാപന സമ്മേളനം ഇന്ത്യന്‍ സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാചക ദര്‍ശനത്തിന്‍െറ മനോഹാരിത അതിന്‍െറ സന്തുലിത വീക്ഷണമാണ്. മതത്തെ തെറ്റായി വായിക്കുകയും അത് വ്യക്തി ജീവിതത്തില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുമ്പോഴാണ് സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. തീവ്രവാദമോ ഭീകരവാദമോ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല.
സാമൂഹിക സഹവര്‍ത്തിത്വവും പരസ്പര സ്നേഹവും സാഹോദര്യവുമാണ് പ്രവാചക ദര്‍ശനം മുന്നോട്ടുവെക്കുന്നത്.
പ്രവാചകന്‍െറ സന്തുലിതവും സമഗ്രവുമായ ജീവിത കാഴ്ചപ്പാടുകളെ സമൂഹത്തില്‍ ആവിഷ്കരിക്കുക എന്നതാണ് ഓരോ വിശ്വാസിയുടെയും ബാധ്യതയെന്ന്  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ ബഹ്റൈന്‍ പാര്‍ലമെന്‍റ്  അംഗങ്ങളായ അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത,അലി ബു ഫര്‍സന്‍, അബ്ദുല്‍ റഹ്മാന്‍ റാഷിദ് മുംജീദ് , സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ യൂസുഫ് അല്‍ അന്‍സാരി, കാപിറ്റല്‍  സെക്രട്ടേറിയറ്റ് കൗണ്‍സില്‍ എന്‍ജിനിയര്‍ മാസിന്‍ ഉമ്രാന്‍, മുന്‍ എം.പി. ശൈഖ് ഖാലിദ് മുഹമ്മദ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഡോ. അബ്ദുറഹ്മാന്‍ അല്‍ അത്വാവി, ശൈഖ് ഖാലിദ് അബ്ദുല്ല അബ്ദുല്‍ ഖാദര്‍,ഇബ്നുല്‍ ഹൈതം സ്കൂള്‍ ഭരണസമിതി ചെയര്‍മാന്‍ ശകീല്‍ അഹ്മദ് അസ്മി എന്നിവര്‍ സംസാരിച്ചു.  
ഫ്രന്‍റ്സ് പ്രസിഡന്‍റ് ജമാല്‍ നദ്വി ഇരിങ്ങല്‍ അധ്യക്ഷനായിരുന്നു.  ജനറല്‍ സെക്രട്ടറി എം.എം.സുബൈര്‍ സ്വാഗതം പറഞ്ഞു. ഫാജിസ്  പ്രാര്‍ഥന നടത്തി. കാമ്പയിന്‍ കണ്‍വീനര്‍  സി.എം.മുഹമ്മദലി  സമാപന പ്രസംഗം നടത്തി.
എ.എം.ഷാനവാസ്,എം.ബദറുദ്ദീന്‍, എം.അബ്ബാസ്,അബ്ദുല്‍ ജലീല്‍, കെ.എം.മുഹമ്മദ്, ഇ.കെ. സലിം,മുഹമ്മദ് സാജിദ്, അഹമ്മദ് റഫീഖ്,സാജിദ സലിം, ജമീല ഇബ്രാഹീം,സക്കീന അബ്ബാസ്, ഷൗക്കത്തലി, ഷൗക്കത്ത് അന്‍സാരി, ജാസിര്‍, ഹാരിസ്,അനീസ്,അബ്ദുല്‍ മജീദ്, ബഷീര്‍, സിറാജ് കീഴ്പള്ളിക്കര എന്നിവര്‍ നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Studing
Next Story