സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളെ കൂടുതല്‍ പങ്കാളികളാക്കും –മന്ത്രി
text_fieldsമനാമ: സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളെ കൂടുതല്‍ പങ്കാളികളാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി വ്യക്തമാക്കി. സോഷ്യല്‍ സര്‍വീസ് സ്കീമിന്‍െറ ഭാഗമായി വിദ്യാര്‍ഥികളെ വിവിധ സ്ഥാപനങ്ങളുമായി കണ്ണി ചേര്‍ക്കുകയും അവരില്‍ സേവന സന്നദ്ധത വളര്‍ത്തുകയും ചെയ്യും. ഇതിനായുള്ള പദ്ധതികള്‍ നടപ്പാക്കിയതായി മന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് സഹകരിച്ച വിവിധ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 8440 വിദ്യാര്‍ഥികളെ 165 സ്ഥാപനങ്ങളില്‍ സേവനത്തിനായി നിയോഗിച്ചിരുന്നു. ഹെല്‍ത് സെന്‍റര്‍, സേവന ഓഫീസുകള്‍, പേരന്‍റ്സ് കെയര്‍ സെന്‍റര്‍ എന്നിവിടങ്ങളിലാണ് വിദ്യാര്‍ഥികളുടെ സേവനം ഉപയോഗപ്പെടുത്തിയത്. സ്കൂള്‍ അര്‍ധ വാര്‍ഷിക പരീക്ഷ കഴിഞ്ഞുള്ള ഒഴിവ് ദിവസങ്ങളിലാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. 60 മണിക്കൂര്‍ പരിശീലന പരിപാടിയാണ് ആവിഷ്കരിച്ചതെന്നും മന്ത്രി പറഞ്ഞു. സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുണ്ടാക്കാനായി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ ഇത്തരം പരിപാടികളില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.