പൊതു പരീക്ഷകളിൽ ജയിച്ച വിദ്യാർഥികളെ ആദരിച്ചു
text_fieldsപൊതു പരീക്ഷകളിൽ വിജയിച്ച ഫ്രൻഡ്സ് അസോസിയേഷൻ കുടുംബത്തിലെ വിദ്യാർഥികളെ ആദരിച്ചപ്പോൾ
മനാമ: 10, 12 പൊതു പരീക്ഷകളിൽ വിജയിച്ച ഫ്രൻഡ്സ് അസോസിയേഷൻ കുടുംബത്തിലെ വിദ്യാർഥികളെ ആദരിച്ചു. സിഞ്ചിലെ ഫ്രൻഡ്സ് സെന്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ നിർവഹിക്കുകയും വിജയികൾക്ക് മൊമെന്റോ നൽകുകയും ചെയ്തു. വൈസ് പ്രസിഡന്റ് ജമാൽ നദ്വി അധ്യക്ഷതവഹിച്ച പരിപാടിയിൽ പ്ലസ് ടു പരീക്ഷയിൽ വിജയിച്ച റീഹ ഫാത്തിമ, മുബാറക് ബഷീർ, മറിയം ബഷീർ, അഫ്രീൻ ഫാത്തിമ, ഹന്ന ഫാത്തിമ എന്നീ കുട്ടികളും 10 ലെ പൊതു പരീക്ഷയിൽ വിജയിച്ച ഹിബ ഫാത്തിമ, നിമ കമറുദ്ദീൻ, ഹെന ഗഫൂർ, ഷാദി റഹ്മാൻ, ഫൈസാൻ ഇബ്രാഹിം, അമീന അലി അഷ്റഫ്, സഹ്റ അഷ്റഫ്, ഫാത്തിമ ജിനാൻ, ഫർസിൻ അർഷാദ്, ആദിൽ അഷ്റഫ്, മറിയം അസ്മി, മുഹമ്മദ് സിയാൻ, റംസി അൽത്താഫ്, റീമാസ് ബിൻത് മർസൂഖ്, സഹ് ല റിയാന, മുഹമ്മദ് സുബൈർ, അഫ്നാൻ ഷൗക്കത്തലി, നിനു മെഹ്ബിൻ എന്നീ കുട്ടികളും ആദരം ഏറ്റുവാങ്ങി. ഇതോടൊപ്പം റമദാനിൽ നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയിൽ വിജയിച്ചവരെയും ആദരിച്ചു.
ഒന്നാം സ്ഥാനം നേടിയ റഫീദ നാസർ, രണ്ടാം സ്ഥാനം നേടിയ സൈഫുന്നിസ റഫീഖ്, മൂന്നാം സ്ഥാനം നേടിയ റുബീന നൗഷാദ്, മുഹമ്മദ് മുഹ് യുദ്ദീൻ എന്നിവർക്ക് സമ്മാനങ്ങൾ നൽകി. പരീക്ഷയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ സമീർ ഹസൻ, മൂസ.കെ ഹസൻ, മുഹമ്മദ് മുഹ്യുദ്ദീൻ, മുഹമ്മദ് റഊഫ്, അഹ് മദ് റഫീഖ്, ഇ.കെ. സലീം, സാജിദ സലീം, ജാസിർ. പി.പി എന്നിവർ വിതരണം ചെയ്തു. ജന. സെക്രട്ടറി സഈദ് റമദാൻ നദ്വി സ്വാഗതമാശംസിക്കുകയും വിദ്യാഭ്യാസ വിഭാഗം കൺവീനർ ഷാനവാസ് എ.എം സമാപനം നിർവഹിക്കുകയും ചെയ്തു. അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ പരിപാടി നിയന്ത്രിച്ചു. അനീസ് വി. കെ, സജീബ്, ഗഫൂർ മൂക്കുതല തുടങ്ങിയവർ നേതൃത്വം നൽകി.

