Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിദ്യാർഥികളുടെ സ്​കൂൾ...

വിദ്യാർഥികളുടെ സ്​കൂൾ മാറ്റത്തിന്​ ഒാൺലൈൻ സംവിധാനം

text_fields
bookmark_border
വിദ്യാർഥികളുടെ സ്​കൂൾ മാറ്റത്തിന്​ ഒാൺലൈൻ സംവിധാനം
cancel

മനാമ: വിദ്യാർഥികളുടെ സ്​കൂൾ മാറ്റത്തിനായി വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക ഇ–സർവിസ്​ സംവിധാനം ആരംഭിച്ചു. ഇൻഫർമേഷൻ ആൻഡ്​​ ഇ–ഗവൺമെൻറ്​ (​െഎ.ജി.എ) അതോറിറ്റിയുമായി ചേർന്നാണ്​ bahrain.bh എന്ന വെബ്​സൈറ്റിൽ സ്​റ്റുഡൻറ്​ ട്രാൻസ്​ഫർ ഇ–സർവിസ്​ പോർട്ടൽ ആരംഭിച്ചത്.​

പബ്ലിക്​ സ്​കൂളുകൾക്കും സ്വകാര്യ സ്​കൂളുകൾക്കുമിടയിൽ വിദ്യാർഥികളുടെ മാറ്റത്തിന്​ രക്ഷിതാക്കൾക്ക്​ ഇൗ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാൻ കഴിയും. അപേക്ഷയുടെ പുരോഗതിയും ഇതുവഴി അറിയാം. ആഗസ്​റ്റ്​ 23 മുതൽ സെപ്​റ്റംബർ 10 വരെയാണ്​ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം. സ്വകാര്യ സ്​കൂളിൽനിന്നും പബ്ലിക്​ സ്​കൂളിലേക്കും തിരിച്ചും വിദ്യാർഥികൾക്ക്​ മാറുന്നതിന്​ അവസരമുണ്ട്​. പബ്ലിക്​ സ്​കൂളുകൾ തമ്മിലും സ്വകാര്യ സ്​കൂളുകൾ തമ്മിലും മാറ്റത്തിന്​ അപേക്ഷിക്കാം. ആവശ്യമെങ്കിൽ അ​പേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്​.

കൂടുതൽ സേവനങ്ങൾ ഒാൺലൈനാക്കി കാര്യശേഷി വർധിപ്പിക്കുന്നതി​െൻറ ഭാഗമായാണ്​ പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നതെന്ന്​ വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ്​ അൽ നു​െഎമി പറഞ്ഞു. വിദ്യാർഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ മന്ത്രാലയത്തി​െൻറ ഒാഫിസുകളിൽ നേരിട്ട്​ എത്താതെതന്നെ സേവനം ലഭ്യമാക്കാൻ പുതിയ രീതിയിലൂടെ കഴിയുമെന്ന്​ ​െഎ.ജി.എ ചീഫ്​ എക്​സിക്യൂട്ടിവ്​ മുഹമ്മദ്​ അലി അൽ ഖഇൗദ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolstudentsgulf newsbahrain newsonline
Next Story