Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്റ്റുഡന്റ്സ് ഗൈഡൻസ്...

സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം ചിത്രരചനാ മത്സര വിജയികളെ ആദരിച്ചു

text_fields
bookmark_border
സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം ചിത്രരചനാ   മത്സര വിജയികളെ ആദരിച്ചു
cancel
camera_alt

എസ്.ജി.എഫ് ചിത്രരചനാ മത്സര വിജയികളെ ആദരിക്കുന്ന ചടങ്ങിൽ നിന്ന് 

മനാമ: സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് വർണ്ണാഭമായി നടന്നു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത ജെൻസൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. മത്സരത്തിൽ വിജയികളായവർക്കും പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും അവർ പുരസ്കാരങ്ങൾ സമ്മാനിച്ചു.

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മുൻ ചെയർമാൻ ഡി. കൃഷ്ണകുമാർ, കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരായ ഡോ. സുരേഷ് സുബ്രഹ്മണ്യൻ (യുണൈറ്റഡ് പേരന്റ്സ് പാനൽ ചെയർമാൻ), ജയിംസ് ജോൺ (കേരള കാത്തലിക് അസോസിയേഷൻ പ്രസിഡന്റ്), മുഹമ്മദ് ബഷീർ (ഫിനിക്സ് എഡ്യൂ പാർക്ക് ഡയറക്ടർ), മുഹമ്മദ് ഗുരുക്കൾ, ബിജു ജോൺ (കെ.സി.ഇ.സി.സി), ജിൻസ് ജോസഫ് എന്നിവരെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം ചെയർമാൻ എബ്രഹാം ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രോഗ്രാം ചീഫ് കോർഡിനേറ്റർ പി. വിജയകുമാർ, കോർഡിനേറ്റർ റജീന ഇസ്മായിൽ എന്നിവർ സ്വാഗതം ആശംസിച്ചു.

മത്സര വിജയികൾ: ഗ്രൂപ്പ് 1-സാത്വിക, കേറ്റ്‌ലിൻ, രുക്ഷിണി. ഗ്രൂപ്പ് 2-ആർദ്ര, കാരും, ജാനിയ. ഗ്രൂപ്പ് 3- മേഹ, ആൻഡ്രിയ, ശ്രീധരൻ. ഗ്രൂപ്പ് 5- സ്നേഹ സി, അർച്ചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentswinnersgulfBahraindrawing competition
News Summary - Students Guidance Forum honored the winners of the drawing competition
Next Story