സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം ചിൽഡ്രൻസ് ഫെസ്റ്റ് 26ന്
text_fieldsസ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം ഭാരവാഹികൾ നടത്തിയ
വാർത്തസമ്മേളനം
മനാമ: സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചന, പെയിന്റിങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മേയ് 26ന് രാവിലെ ഒമ്പതു മുതൽ 12.30 വരെ ബഹ്റൈൻ കേരളീയ സമാജത്തിലാണ് മത്സരങ്ങൾ. വിവിധ സ്കൂളുകളിൽനിന്നുള്ള 900ത്തിലധികം വിദ്യാർഥികൾ ഇതിനകം രജിസ്റ്റർ ചെയ്തതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാലു മുതൽ 18 വയസ്സു വരെയുള്ള വിദ്യാർഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം.
26ന് വൈകീട്ട് 5.30ന് കേരളീയ സമാജത്തിൽ ഗ്രാൻഡ് ഫിനാലെ നടക്കും. ഇതിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. തുടർന്ന് സമ്മാനവിതരണവും നടക്കും. വിജയികൾക്ക് ട്രോഫികളും മെഡലുകളും നൽകും. പങ്കെടുക്കുന്നവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. സി.ബി.എസ്.ഇ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും സ്കൂൾ ടോപ്പർമാരെയും ആദരിക്കും. തുടർന്ന് വിദ്യാർഥികളുടെ നൃത്ത-സംഗീത കലാപരിപാടികൾ നടക്കും. അൽ റബീഹ് മെഡിക്കൽ സെന്ററിന്റെയും യുനീകോയുടെയും പിന്തുണയോടെയാണ് പരിപാടി.
സാമൂഹിക വികസന മന്ത്രാലയം അണ്ടർ സെക്രട്ടറിയടക്കം പ്രമുഖർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജനറൽ കൺവീനർ സുനിൽ എസ്. പിള്ള, ജോയന്റ് കൺവീനർമാരായ ബിജു ജോർജ്, ഡോ. സുരേഷ് സുബ്രഹ്മണ്യൻ, ജവാദ് പാഷ, ഹരീഷ് നായർ, ഹാരിസ് പഴയങ്ങാടി, വേദി മാനേജർ മോഹൻ നൂറനാട്, തോമസ് ഫിലിപ്, ജോൺ ബോസ്കോ, ജോർജ് മാത്യു, ഫിലിപ് തോമസ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

