സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം അധ്യാപക ദിനാചരണം സംഘടിപ്പിച്ചു
text_fieldsഎസ്.ജി.എഫ് അധ്യാപക ദിനാചരണ പരിപാടിയിൽ പങ്കെടുത്തവർ
മനാമ: അധ്യാപക ദിനത്തോടനുബന്ധിച്ച് സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ അധ്യാപക ദിനാചരണവും ആദരവ് ചടങ്ങും സംഘടിപ്പിച്ചു. വിദ്യാഭ്യാസ, കലാ, കായിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ചടങ്ങിൽ മുഖ്യാതിഥി കെ. ജി. ബാബുരാജ് പൊന്നാടയും സാക്ഷ്യപത്രങ്ങളും നൽകി ആദരിച്ചു.
മേള കലാരത്നം സന്തോഷ് കൈലാസ്, ശോഭാ വി. നായർ, ശുഭ അജിത്ത്, റോയ് വർഗീസ്, ഷിബു കരുണാകരൻ, വിജയൻ പി. തുടങ്ങിയ പ്രമുഖരാണ് ചടങ്ങിൽ ആദരിക്കപ്പെട്ടത്. എബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അധ്യാപകദിന സ്ഥാപകനും ഇന്ത്യയുടെ മുൻ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ഛായാചിത്രത്തിനു മുൻപിൽ ഭദ്രദീപം തെളിയിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. ചടങ്ങിൽ ശോഭ വി. നായർ, സന്തോഷ് കൈലാസ്, ജെയിംസ് ജോൺ, അബ്ദുൽ വാഹിബ്, ഡോ. ഗോപിനാഥ്, ഡോ. സുരേഷ് സുബ്രഹ്മണ്യം, മുഹമ്മദ് ബഷീർ, വിനേഷ് ശിവദാസൻ, ആനന്ദ നായർ, വിമല തോമസ്, ഡോ. ശ്രീദേവി രാജൻ, ബിജു ജോർജ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ കോർഡിനേറ്റർമാരായ ബാബു കുഞ്ഞിരാമൻ, വിജയകുമാർ പി., സക്കറിയ ചുള്ളിക്കൽ, റജീന ഇസ്മായിൽ എന്നിവർ ചേർന്ന് അതിഥികളെയും അധ്യാപകരെയും സ്വാഗതം ചെയ്തു. ചന്ദ്രബോസ് ചടങ്ങിന് പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

