Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്റ്റുഡന്റ്സ് ഗൈഡൻസ്...

സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം യാത്രയയപ്പ് നൽകി

text_fields
bookmark_border
സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം യാത്രയയപ്പ് നൽകി
cancel
camera_alt

എസ്.ജി എബ്രഹാമിനും കുടുംബത്തിനും നൽകിയ യാത്രയയപ്പിൽനിന്ന്

മനാമ: ബഹ്റൈനിൽ 50 വർഷം ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തതിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന എസ്.ജി എബ്രഹാമിനും കുടുംബത്തിനും യാത്രയയപ്പ് നൽകി സ്റ്റുഡൻസ് ഗൈഡൻസ് ഫോറം. അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊണ്ട് സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിന്റെ ഉപദേശക അധ്യക്ഷൻ സുനിൽ രാജ് ആമുഖ പ്രസംഗം നടത്തി.

എസ് ജി എബ്രഹാമിന്‍റെ മാതൃകാപരമായ സേവനത്തിലൂടെ വിദേശികളായ ഇന്ത്യക്കാർ പ്രത്യേകിച്ച് കേരളീയരായ നമ്മൾ സ്വദേശികളുടെ ഇടയിൽ ബഹുമാനിക്കപ്പെടുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തി വർഗീസ് കാരയ്ക്കൽ അഭിപ്രായപ്പെട്ടു. സമസ്തയുടെ ബഹ്റൈൻ അധ്യക്ഷൻ ഉസ്താദ് ഫക്രുദീൻ തങ്ങൾ അയച്ച സ്നേഹ സന്ദേശം അദ്ദേഹത്തെ അറിയിക്കുകയുണ്ടായി. ജോസ് കെ ജോൺ, ഡോ. സുരേഷ് സുബ്രഹ്മണ്യൻ, ഇ.എ സലീം, എസ്.വി ബഷീർ, ഇ.വി രജീവൻ, എ കെ സുഹൈൽ, രാജി, എലിസബത്ത് ജോൺ, റിച്ചാർഡ് കൊന്നക്കൽ, മുഹമ്മദാലി, സുനിൽ തോമസ്, ജവാദ് പാഷാ എന്നിവർ സംസാരിച്ചു. സ്റ്റുഡൻസ് ഗൈഡൻസ് ഫോറം ചെയർമാൻ എബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി വിജയകുമാർ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. ഒപ്പം അദ്ദേഹത്തിൻറെ സഹധർമ്മിണിയെയം യോഗത്തിൽ പൊന്നാട അണിയിച്ചു. സക്കറിയ ചുള്ളിക്കലും റജീന ഇസ്മായിലും പരിപാടികൾ നിയന്ത്രിച്ചു. സയ്യിദ് ഹനീഫ നന്ദി പ്രകാശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Students Guidance Forum bids farewell
Next Story