ചന്ദ്രഗ്രഹണം കണ്ട് അൽ നൂർ ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥികൾ
text_fieldsഅൽ നൂർ ഇന്റർനാഷനൽ സ്കൂളിൽ ആസ്ട്രോണമി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗ്രഹണ വീക്ഷണ പരിപാടിയിൽനിന്ന്
മനാമ: അൽ നൂർ ഇന്റർനാഷനൽ സ്കൂളിൽ വിദ്യാർഥികൾക്കും ജീവനക്കാർക്കും വേണ്ടി പൂർണ ചന്ദ്രഗ്രഹണം കാണുന്നതിനുള്ള പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് സ്കൂളിലെ ആസ്ട്രോണമി ക്ലബാണ് പരിപാടി സംഘടിപ്പിച്ചത്.
വൈകീട്ട് 6.45ന് ആരംഭിച്ച പരിപാടിയിൽ ഗ്രഹണത്തിന്റെ വിവിധ കാഴ്ചകൾ വിദ്യാർഥികൾക്ക് ആസ്വദിക്കാനായി. അധ്യാപകരുടെയും ആസ്ട്രോണമി ക്ലബിലെ വിദ്യാർഥികളുടെയും നേതൃത്വത്തിൽ ടെലിസ്കോപ്പിലൂടെ ഗ്രഹണം നിരീക്ഷിക്കാൻ അവസരം ഒരുക്കി. കൂടെ, ഗ്രഹണത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളും പങ്കുവെച്ചു.
വിദ്യാഭ്യാസപരമായ കാര്യങ്ങൾ പ്രായോഗിക പ്രവർത്തനങ്ങളിലൂടെ മെച്ചപ്പെടുത്താനുള്ള സ്കൂളിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ പരിപാടി. വിദ്യാർഥികളുടെ ആവേശകരമായ പങ്കാളിത്തം ഈ പഠനാനുഭവം വിജയകരമാക്കി.
പരിപാടി വിജയിപ്പിക്കാൻ സഹായിച്ച എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും നേതൃത്വത്തിനും അൽ നൂർ ഇന്റർനാഷനൽ സ്കൂൾ നന്ദി അറിയിച്ചു. വിദ്യാർഥികളുടെ വിദ്യാഭ്യാസ യാത്രയെ സമ്പന്നമാക്കുന്ന ഇത്തരം പരിപാടികൾ ഇനിയും സംഘടിപ്പിക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

