സ്റ്റുഡൻസ് ഗൈഡൻസ് ഫോറം മാതൃദിനം ആചരിച്ചു
text_fieldsഎസ്.ജി.എഫ് മാതൃദിനാചരണ പരിപാടിയിൽ നിന്ന്
മനാമ: സ്റ്റുഡൻസ് ഗൈഡൻസ് ഫോറം (എസ്.ജി.എഫ്) മാതൃദിനം ആചരിച്ചു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡൻറ് സ്മിത ജൻസൺ മുഖ്യാതിഥിയായിരുന്നു. വിശിഷ്ട വ്യക്തികളായി കെ.സി.എ വനിത വിഭാഗം പ്രസിഡൻറ് ഷൈനി നിത്യൻ, വോയിസ് ഓഫ് ട്രിവാൻഡ്രം വനിത വിഭാഗം പ്രസിഡൻറ് ഷീബ ഹബീബ്, അധ്യാപകരായ ജിൻസി ജിബു, അഫിയ എന്നിവർ പങ്കെടുത്ത കുട്ടികളോട് മാതൃദിനത്തെ കുറിച്ച് സംസാരിച്ചു.
റജീന ഇസ്മായിൽ സ്വാഗതം പറയുകയും പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു. പങ്കെടുത്ത കുട്ടികൾ അമ്മമാരെ റോസാ പുഷ്പം നൽകി ആദരിച്ചു. കുട്ടികളെ പ്രതിനിധീകരിച്ച് ഫാത്തിമ അനസ് മാതൃത്വത്തിന്റെ വിലയെക്കുറിച്ച് സംസാരിച്ചു. സ്റ്റുഡൻസ് ഫോറം കോഡിനേറ്റർമാരായ പി വിജയകുമാർ സാർ, സൈദ് ഹനീഫ്, റിച്ചാർഡ് കൊന്നക്കൽ, സക്കറിയ ചുള്ളിക്കൽ, ജിബു വർഗീസ്, എബ്രഹാം ജോൺ ക്രമീകരണങ്ങൾ നടത്തി. കേരള കാത്തലിക് അസോസിയേഷൻ പ്രസിഡൻറ് ജെയിംസ് ജോൺ എസ്.ജി.എഫിന്റെ ക്രിയാത്മക പരിപാടിക്ക് പൂർണ പിന്തുണ നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

