നിർദേശം പാർലമെൻറ് ചർച്ച ചെയ്യും
text_fieldsമനാമ: സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന പ്രവാസി വിദ്യാർഥികൾക്ക് പ്രതിവർഷം 400 ദിനാർ ഫീസ് ഏർപ്പെടുത്താനുള്ള നിർദേശം പാർലമെൻറ് ചൊവ്വാഴ്ച ചർച്ച ചെയ്യും. ഇതര ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഇൗ ഫീസ് ബാധകമാകില്ല. 2015^16 വർഷത്തെ കണക്കനുസരിച്ച് ബഹ്റൈനിലെ സർക്കാർ സ്കൂളുകളിൽ 16,748 വിദ്യാർഥികൾ പഠിക്കുന്നുണ്ട്. വിദേശ വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ വൻ വർധന സർക്കാറിന് ഭാരിച്ച ബാധ്യതയായതായി നിർദേശം കൊണ്ടുവന്നവർ പറയുന്നു. മറ്റെല്ലാ രാജ്യങ്ങളിലും സമാന നിയമമുണ്ടെന്നാണ് ഇവർ വാദിക്കുന്നത്.ബഹ്‌റൈനില്‍ വിദേശികള്‍ വര്‍ധിക്കുക വഴി വിദ്യാഭ്യാസ രംഗത്ത് വലിയ ചെലവാണ് സര്‍ക്കാറിനുണ്ടാകുന്നത്. ഇത് ഒഴിവാക്കുകയാണ് പുതിയ നിയമം വഴി ലക്ഷ്യമിടുന്നത്. ഇൗയിനത്തിൽ ചെലവഴിക്കുന്ന ഭാരിച്ച സംഖ്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ സര്‍ക്കാറിന് ബാധ്യതയായ സാഹചര്യത്തിലാണ് നിർദേശം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെൻറ് തയാറായത്. നിയമത്തിന് വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
നാഷണല്‍ ഫൗണ്ടേഷന്‍ േഫാര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഇക്കാര്യത്തില്‍ അനുകൂലമായ നിലപാടാണ് അറിയിച്ചിട്ടുള്ളത്.
ഫീസ് അടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ഇളവ് നല്‍കുന്ന കാര്യം തീരുമാനിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ പ്രത്യേക സമിതി രൂപവത്കരിക്കുന്നതിനും നിര്‍ദേശമുണ്ട്.
നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്. വിദേശ പൗരന്‍ വിവാഹം ചെയ്ത സ്വദേശിയുടെ മക്കള്‍ ബഹ്‌റൈനില്‍ സ്ഥിര താമസമാണെങ്കില്‍ അവർക്ക് ഇളവ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
