ബഹ്റൈനും ഫ്രാൻസും തമ്മിലെ ബന്ധം ഈടുറ്റത്-കിരീടാവകാശി
text_fieldsകിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ
മനാമ: ബഹ്റൈനും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ഈടുറ്റതാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈനിലെ ഫ്രഞ്ച് അംബാസഡർ എറിക് ജെറോ ടെൽമിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഏറെ പ്രതീക്ഷയുണർത്തുന്നതാണെന്നും വിലയിരുത്തി. വിവിധ മേഖലകളിൽ നിലനിൽക്കുന്ന സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി. റിഫ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ധനകാര്യമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും സന്നിഹിതനായിരുന്നു.

