രാജ്യത്ത് ശക്തമായ പൊടിക്കാറ്റ്; ജാഗ്രത നിർദേശം
text_fieldsകഴിഞ്ഞ ദിവസം ബഹ്റൈനിൽ അനുഭവപ്പെട്ട പൊടിക്കാറ്റ് (ചിത്രം സനുരാജ്)
മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെമുതൽ പൊടിക്കാറ്റ് വീശിയടിച്ചു. കാലാവസ്ഥാ മാറ്റം സംബന്ധിച്ച് ബഹ്റൈൻ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പിനു പിന്നാലെയാണ് തിങ്കളാഴ്ച അർധരാത്രിയോടെ പൊടിക്കാറ്റ് ആരംഭിച്ചത്.
പൊടിപടലങ്ങൾ കാരണം ദൃശ്യപരത കുറഞ്ഞ സാഹചര്യമാണ്. തണുപ്പിൽനിന്ന് ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് പൊടിക്കാറ്റിന്റെയും വരവ്. ഒരാഴ്ചവരെ കാറ്റ് തുടരാൻ സാധ്യതയുണ്ട്. റോഡിലെ കാഴ്ചവരെ മറക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വാഹന യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
കാറ്റ് കടലിനെയും പ്രക്ഷുബ്ധമാക്കും. തിരമാലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിനെ സമീപിക്കുന്നവർ ജാഗ്രത പാലിക്കണം. തിരമാലകൾ മൂന്ന് അടിവരെയും അകക്കടലിൽ ഏഴ് അടിവരെയും ഉയരാൻ സാധ്യതയുണ്ട്. പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസുമായിരിക്കും.
അസാധാരണമായ കാലാവസ്ഥയിൽ തൊഴിലുടമകൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

