Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫിലിപ്പൈൻ പ്രവാസികൾക്കായി ‘ഹെൽത്തി പിനോയ് കാമ്പയിനുമായി അൽ ഹിലാൽ ഹോസ്പിറ്റൽ

text_fields
bookmark_border
ഫിലിപ്പൈൻ പ്രവാസികൾക്കായി ‘ഹെൽത്തി പിനോയ് കാമ്പയിനുമായി അൽ ഹിലാൽ ഹോസ്പിറ്റൽ
cancel
camera_alt

ഹെൽത്തി പിനോയ് കാമ്പയിൻ - സീസൺ 3’ പ്രഖ്യാപന ചടങ്ങിൽനിന്ന്

മനാമ: ബഹ്റൈനിലെ ഫിലിപ്പൈൻ പ്രവാസികളുടെ ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ട് അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പും ബഹ്റൈനിലെ ഫിലിപ്പൈൻ എംബസിയും സംയുക്തമായി ‘ഹെൽത്തി പിനോയ് ക്യാമ്പയിൻ - സീസൺ 3’ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രൽ ബ്രാഞ്ചിൽ നടന്ന ഔദ്യോഗിക വാർത്താസമ്മേളനത്തിലാണ് ക്യാമ്പയിൻ പ്രഖ്യാപിച്ചത്.

ജൂലൈ 31ന് അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രൽ ബ്രാഞ്ചിൽ ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. തുടർന്ന് ആഗസ്റ്റ് 1 മുതൽ ആഗസ്റ്റ് 31 വരെ അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ ഒഴികെയുള്ള ബഹ്റൈനിലെ എല്ലാ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ബ്രാഞ്ചുകളിലും ക്യാമ്പയിൻ ഉണ്ടായിരിക്കുന്നതാണ്. ഈ കാലയളവിൽ ഫിലിപ്പിനോ പൗരന്മാർക്ക് സൗജന്യ രോഗപ്രതിരോധ ആരോഗ്യ പരിശോധനകളും ഡോക്ടറുടെ സേവനങ്ങളും ലഭ്യമാകും.

ബഹ്റൈനിലെ ഫിലിപ്പൈൻസ് അംബാസഡർ ജിനീസ് ജെയ്മി റിക്കാർഡോ ഡി. ഗല്ലാഗ, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ. ഡോ. ശരത് ചന്ദ്രൻ, ബിസിനസ് & സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, ക്രിയാറ്റിൻ,എസ്‌.ജി.പി.ടി, യൂറിക് ആസിഡ്, രക്തസമ്മർദ്ദം, ഒക്സിജൻ സാച്ചുറേഷൻ അസസ്മെന്റ്, സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ എന്നിവ ഈ ക്യാമ്പയിനിലൂടെ ലഭ്യമാകും. സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി സർക്കാർ-സ്വകാര്യ മേഖലകൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ പദ്ധതിയെന്ന് അംബാസഡർ ജിനീസ് ജെയ്മി റിക്കാർഡോ ഡി. ഗല്ലാഗ അഭിപ്രായപ്പെട്ടു. ആരോഗ്യ സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിലും രോഗപ്രതിരോധ ബോധവൽക്കരണം നടത്തുന്നതിലും തങ്ങൾ പൂർണ പ്രതിജ്ഞാബദ്ധരാണെന്ന് അൽ ഹിലാൽ സി.ഇ.ഒ. ഡോ. ശരത് ചന്ദ്രനും വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ഫിലിപ്പൈൻ പ്രവാസികൾക്കായി ‘ഹെൽത്തി പിനോയ് കാമ്പയിനുമായി അൽ ഹിലാൽ ഹോസ്പിറ്റൽ
Next Story