Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഭ​ക്ഷ​ണ​വി​ത​ര​ണ...

ഭ​ക്ഷ​ണ​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ൾ കൊ​ണ്ടു​വ​രും

text_fields
bookmark_border
ഭ​ക്ഷ​ണ​വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ൾ കൊ​ണ്ടു​വ​രും
cancel

മ​നാ​മ: ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ണെ​ന്ന് വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ അ​ദേ​ൽ ഫ​ഖ്രോ പ​റ​ഞ്ഞു. ഫു​ഡ് ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ വാ​ണി​ജ്യ, മു​നി​സി​പ്പാ​ലി​റ്റി വ​കു​പ്പു​ക​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​യും സു​ര​ക്ഷാ നി​യ​മ​ങ്ങ​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്ക​ണം ന​ട​ത്തേ​ണ്ട​ത്. ഫു​ഡ് ഡെ​ലി​വ​റി സ​ർ​വി​സ് ക​മ്പ​നി​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ശൂ​റ കൗ​ൺ​സി​ൽ അം​ഗം ഡോ. ​​​ബ​സ്സം ആ​ൽ​ബി​ൻ മു​ഹ​മ്മ​ദി​ന്റെ ചോ​ദ്യ​ത്തി​ന് രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഭ​ക്ഷ​ണ​വി​ത​ര​ണ ക​മ്പ​നി​ക​ൾ​ക്ക് മു​നി​സി​പ്പ​ൽ വി​ലാ​സം നി​ർ​ബ​ന്ധ​മാ​ണ്. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്കി​ന്റെ പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണം.

ഭ​ക്ഷ​ണ​വി​ത​ര​ണ​ക്കാ​രെ​ന്ന വ്യാ​ജേ​ന ചി​ല​ർ മോ​ഷ​ണം ന​ട​ത്തു​ന്ന​താ​യ വാ​ർ​ത്ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. യൂ​നി​ഫോം ധ​രി​ച്ച് മോ​ട്ടോ​ർ ബൈ​ക്കി​ലെ​ത്തു​ന്ന ഇ​വ​ർ ഡെ​ലി​വ​റി ബോ​യ്സാ​ണെ​ന്നാ​ണ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഭ​ക്ഷ​ണ​വി​ത​ര​ണ​ക്കാ​ർ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ത്തു​കൂ​ടു​ന്ന​ത് ആ​ളു​ക​ളി​ൽ ഭീ​തി ജ​നി​പ്പി​ക്കു​ന്ന​താ​യി കൗ​ൺ​സി​ല​ർ​മാ​ർ പ​റ​ഞ്ഞു. എ​ല്ലാ ഡ്രൈ​വ​ർ​മാ​രും ഐ​ഡ​ന്റി​റ്റി ബാ​ഡ്ജ് ധ​രി​ക്കാ​ൻ ഉ​ത്ത​ര​വി​ട​ണം. ഭ​ക്ഷ​ണം മു​ത​ൽ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, പു​സ്‌​ത​ക​ങ്ങ​ൾ, ക​ളി​പ്പാ​ട്ട​ങ്ങ​ൾ അ​ട​ക്കം ക​ട​ക​ളും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും റ​സ്റ്റാ​റ​ന്റു​ക​ളും ക​ഫേ​ക​ളും ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ന്നു​ണ്ട്. കോ​വി​ഡ് കാ​ല​ത്തി​നു​ശേ​ഷം ഹോം ​ഡെ​ലി​വ​റി മേ​ഖ​ല​യി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​യി.

ഹോം ​ഡെ​ലി​വ​റി​ക്ക് മോ​ട്ടോ​ർ ബൈ​ക്കു​ക​ളും പ​ഴ​യ കാ​റു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ക്കാ​ൻ സ​തേ​ൺ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ നേ​ര​ത്തേ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഡെ​ലി​വ​റി ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ക്കു​ന്ന റോ​ഡു​ക​ളി​ൽ സൈ​ൻ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നും കൗ​ൺ​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ധാ​ന ഹൈ​വേ​ക​ളി​ൽ സ്പീ​ഡ് കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും നി​യ​മ​ലം​ഘ​ക​രി​ൽ​നി​ന്ന് ക​ന​ത്ത പി​ഴ ഈ​ടാ​ക്കു​മെ​ന്നും ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. എ​മ​ർ​ജ​ൻ​സി പാ​ത​യി​ലൂ​ടെ​യും മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​യും അ​ല​ക്ഷ്യ​മാ​യി ബൈ​ക്കു​ക​ൾ ഓ​ടി​ക്കു​ന്ന ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ർ വ​ലി​യ അ​പ​ക​ടം വ​രു​ത്തി​വെ​ച്ചി​രു​ന്നു.

കാ​ൽ​ന​ട​ക്കാ​ർ​ക്കു​ള്ള ലൈ​നു​ക​ൾ മു​റി​ച്ചു​ക​ട​ന്നും എ​തി​ർ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചും ബൈ​ക്കു​ക​ൾ അ​പ​ക​ട​സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നു. റെ​ഡ് സി​ഗ്ന​ലു​ക​ൾ അ​വ​ഗ​ണി​ക്കു​ക, വേ​ഗ​പ​രി​ധി ലം​ഘി​ക്കു​ക, ന​ട​പ്പാ​ത​ക​ളി​ൽ വാ​ഹ​ന​മോ​ടി​ക്കു​ക, ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ക, റൈ​ഡി​ങ്ങി​നി​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക എ​ന്നീ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ക​ന​ത്ത പി​ഴ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​വി​ത​ര​ണ​ക്കാ​രു​ടെ നി​യ​മ​ലം​ഘ​നം വ്യാ​പ​ക​മാ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ മാ​സം ‘ഗ​ൾ​ഫ് മാ​ധ്യ​മം’ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. നി​യ​മ​ലം​ഘ​നം വ്യാ​പ​ക​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ത്ത​രം ഡെ​ലി​വ​റി ബൈ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rulesbahrain
News Summary - Strict renaming rules will be introduced for catering establishments
Next Story