Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​വ​ശ്യ​സാ​ധ​ന...

അ​വ​ശ്യ​സാ​ധ​ന പൂ​ഴ്ത്തി​വെ​പ്പി​ന് ക​ഠി​ന​ശി​ക്ഷ​ക്ക് നി​ർ​ദേ​ശം

text_fields
bookmark_border
അ​വ​ശ്യ​സാ​ധ​ന പൂ​ഴ്ത്തി​വെ​പ്പി​ന് ക​ഠി​ന​ശി​ക്ഷ​ക്ക് നി​ർ​ദേ​ശം
cancel

മ​നാ​മ: രാ​ജ്യ​ത്തെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ​യും ഭ​ക്ഷ്യ​ശേ​ഖ​ര​ത്തി​ന്റെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പു​തി​യ നി​യ​മ ഭേ​ദ​ഗ​തി ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്റ് ച​ർ​ച്ച​ക്കെ​ടു​ക്കു​ന്നു. വി​പ​ണി​യി​ൽ കൃ​ത്രി​മം കാ​ണി​ക്കു​ക​യോ സാ​ധ​ന​ങ്ങ​ൾ പൂ​ഴ്ത്തി​വെ​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്ക് ഒ​രു വ​ർ​ഷം വ​രെ ത​ട​വും 10,000 ദീ​നാ​ർ വ​രെ പി​ഴ​യു​മാ​ണ് പു​തി​യ നി​യ​മം വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്തെ ഭ​ക്ഷ്യ​സു​ര​ക്ഷ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ശൂ​റ കൗ​ൺ​സി​ൽ സ​മ​ർ​പ്പി​ച്ച ക​ര​ട് നി​യ​മം ചൊ​വ്വാ​ഴ്ച പാ​ർ​ല​മെ​ന്റ് ച​ർ​ച്ച ചെ​യ്യും. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് ഒ​രു വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാം. കു​റ്റ​ത്തി​ന്റെ ഗൗ​ര​വ​മ​നു​സ​രി​ച്ച് 1,000 ദീ​നാ​ർ മു​ത​ൽ 10,000 ദീ​നാ​ർ വ​രെ​യാ​ണ് പി​ഴ. നി​യ​മം ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് അ​ട​ച്ചു​പൂ​ട്ടാ​നോ അ​ല്ലെ​ങ്കി​ൽ അ​വ​രു​ടെ വാ​ണി​ജ്യ ലൈ​സ​ൻ​സ് സ്ഥി​ര​മാ​യി റ​ദ്ദാ​ക്കാ​നോ കോ​ട​തി​ക്ക് അ​ധി​കാ​ര​മു​ണ്ടാ​കും. വ്യ​ക്തി​ക​ൾ​ക്ക് പു​റ​മെ ക​മ്പ​നി​ക​ൾ​ക്കും പി​ഴ ശി​ക്ഷ ബാ​ധ​ക​മാ​യി​രി​ക്കും. കു​റ്റ​കൃ​ത്യം ആ​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ ബി​സി​ന​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ശ്ചി​ത കാ​ല​യ​ള​വി​ലേ​ക്ക് ത​ട​ഞ്ഞു​വെ​ക്കും. കു​റ്റ​വാ​ളി​ക​ളു​ടെ ചെ​ല​വി​ൽ​ത​ന്നെ ശി​ക്ഷാ​വി​ധി ര​ണ്ട് പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യ​പ്പെ​ടു​ത്താ​നും നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.

പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും രാ​ജ്യ​ത്ത് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന​താ​ണ് ഈ ​നി​യ​മ​ത്തി​ന്റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് പ​ബ്ലി​ക് യൂ​ട്ടി​ലി​റ്റീ​സ് ആ​ൻ​ഡ് എ​ൻ​വ​യ​ൺ​മെ​ന്റ് അ​ഫ​യേ​ഴ്‌​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു. വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​നാ​ണ് നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള മേ​ൽ​നോ​ട്ട ചു​മ​ത​ല. വി​ത​ര​ണ​ക്കാ​ർ സാ​ധ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി സം​ഭ​രി​ക്കു​ന്നു​ണ്ടെ​ന്നും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്കാ​ൻ മ​ന്ത്രാ​ല​യ​ത്തി​ന് പ്ര​ത്യേ​ക അ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കും. ആ​ഗോ​ള​ത​ല​ത്തി​ൽ വി​ത​ര​ണ ശൃം​ഖ​ല​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന ത​ട​സ്സ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് മു​ൻ​കൂ​ട്ടി​യു​ള്ള സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ലാ​ണ് ബ​ഹ്റൈ​ൻ ഈ ​നി​യ​മം കൊ​ണ്ടു​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Strict punishment recommended for hoarding essential goods
Next Story