വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും പരിശോധന കർശനമാക്കി
text_fieldsമനാമ: വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും പരിശോധന കർശനമാക്കി. വ്യാപാര, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. കോൾഡ് സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലെ അടിസ്ഥാന ഭക്ഷ്യ വിഭവങ്ങളുടെ വിലയും അവയുടെ ലഭ്യതയുമാണ് പരിശോധനയിൽ മുഖ്യമായി നോക്കുന്നത്.
എല്ലാ ഉൽപന്നങ്ങളുടെയും വില മുഴുവൻ ഉപഭോക്താക്കൾക്കും കാണുന്ന നിലയിൽ പ്രദർശിപ്പിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നുണ്ട്. ഓഫർ നൽകുന്ന ഉൽപന്നങ്ങളെ സംബന്ധിച്ച വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ശരിയല്ലാത്തതും അംഗീകാരമില്ലാത്തതുമായ ഏതുതരം വ്യാപാരരീതിയെ സംബന്ധിച്ചും ഉപഭോക്താക്കൾക്ക് പരാതി നൽകാവുന്നതാണ്. വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും പരിശോധന കർശനമാക്കി‘തവാസുൽ’ എന്ന പരാതി ഫോറത്തിലോ അല്ലെങ്കിൽ 80008001 എന്ന ഹോട്ട്ലൈൻ നമ്പറിലോ വിളിച്ച് പരാതി നൽകാവുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.