ബഹ്‌റൈൻ-ഇന്ത്യ നിയമ സഹകരണം ശക്തിപ്പെടുത്തുന്നു
text_fieldsബഹ്റൈൻ പ്രതിനിധികൾ ഇന്ത്യൻ നിയമ മന്ത്രി അർജുൻ റാം മേഘ്‌വാളുമായി ഡൽഹിയിൽ കൂടിക്കാഴ്ചക്കിടെ
മനാമ/ന്യൂഡൽഹി: ഇന്ത്യയിൽ നടന്ന യു.എൻ.സി.ഐ.ടി.ആർ.എൽ സമ്മേളനത്തോടനുബന്ധിച്ച്, ഇന്റർനാഷണൽ ഡിസ്പ്യൂട്ട് റെസല്യൂഷൻ കൗൺസിൽ സെക്രട്ടറി ജനറൽ പ്രൊഫ. മരീക്കെ പത്രാണി പോൾസൺ, ഇന്ത്യയുടെ നിയമ-നീതി മന്ത്രാലയ സഹമന്ത്രി അർജുൻ റാം മേഘ്‌വാളുമായി ഉന്നതതല കൂടിക്കാഴ്ച നടത്തി.
നിയമപരവും നീതിന്യായപരവുമായ കാര്യങ്ങളിലും നിക്ഷേപ മേഖലകളിലും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ചർച്ചകളിൽ മുഖ്യപരിഗണന നൽകി. ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള പരസ്പര താൽപ്പര്യങ്ങൾ, നിക്ഷേപങ്ങളുടെ പ്രോത്സാഹനം, നിയമ-നീതിന്യായ സഹകരണം, അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ എന്നിവ യോഗം വിലയിരുത്തി.
നിക്ഷേപങ്ങൾക്ക് പിന്തുണയേകുക, ഔദ്യോഗികവും നിയമപരവുമായ ബന്ധങ്ങൾ ദൃഢമാക്കുക, സഹകരണത്തിനായുള്ള അടുത്ത ഘട്ടങ്ങൾ ഏകോപിപ്പിക്കുക എന്നീ കാര്യങ്ങളും ചർച്ചാവിഷയമായി. യു.എൻ.സി.ഐ.ടി.ആർ.എൽ സെക്രട്ടറി അണ്ണാ ജൂബിൻ-ബ്രെറ്റ്, ഇന്ത്യൻ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, മുൻ അഡീഷണൽ സോളിസിറ്റർ ജനറലും ബഹ്‌റൈൻ ഇന്റർനാഷണൽ കൊമേഴ്‌സ്യൽ കോടതി ജഡ്ജിയുമായ ഡോ. പിങ്കി ആനന്ദ്, ന്യൂഡൽഹിയിലെ ബഹ്‌റൈൻ എംബസി പ്രതിനിധി മഹ്ദി ജാഫർ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

